Breaking News

ചെമ്പുചിറ പൂരം കാവടി വർണ്ണാഭമായി

Chembuchira pooramകൊടകര : ചെമ്പുചിറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ പൂരം കവടി മഹോത്സവം ആസ്വാദകർക്ക് അനുഭവമായി. ചെമ്പുചിറ നൂല്ലുവള്ളി ദേശങ്ങളുടെ മത്സരാഘോഷങ്ങളിൽ പങ്കാളികളായ കാവടി സെറ്റുകൾ വൈവിധ്യങ്ങളോടെ വിസ്മയകഴ്ചകൾ ഒരുക്കി. സെറ്റുകളിൽ നിന്നുള്ള കവടി വരവ് ഉച്ചക്ക് മുൻപായി ക്ഷേത്രാങ്കണത്തിൽ എത്തി. തുടർന്ന് എല്ലാ സെറ്റുകളുടെയും പീലിക്കാവടികളും നാദസ്വര സംഘങ്ങളും ഒന്നിച്ചു നിരന്നുള്ള കാവടി കൂടിയാട്ടം ആകർഷകമായി. ഉച്ചകഴിഞ്ഞ് കാഴ്ചശീവേലിയുടെ സമാപന വേളയിലെ കുടമാറ്റം തൃശൂർ പൂരത്തെ അനുസ്മരിപ്പിച്ചു.

chembuchira kavadiചെമ്പുചിറ , കിഴക്കുമുറി, കുംഭംകുളങ്ങര, ചെട്ടിച്ചാൽ, കൊരേച്ചാൽ, കൊരേച്ചാൽ സെന്റെര്, ചെമ്പുചിറ തെക്കുംമുറി, ചെട്ടിച്ചാൽ സെന്റെര് എന്നീ സെറ്റുകൾ ചെമ്പുചിറ ദേശത്തിലും, നൂലുവള്ളി സെന്റെര്, ഇന്ജക്കുണ്ട്, നടിപ്പാറ, നൂലുവള്ളി കിഴക്കും മുറി, പടിഞ്ഞാറുമുറി, വടക്കും മുറി , ഗുരുദേവ സെറ്റുകൾ നൂലുവള്ളി ദേശത്തിലും പങ്കാളികളായി. പുലർച്ചെ നിർമ്മാല്യദർശനം, മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ, പൂരം എഴുന്നള്ളിപ്പ് , വൈകിട്ട് വെടിക്കെട്ട്‌, ദീപാരാധന, സെറ്റുകാരുടെ നാദസ്വര കച്ചേരി, രാത്രി ഭസ്മക്കാവടി, പുലർച്ചെ രണ്ടു ദേശക്കരുടെയും പൂരം കൂട്ടിയെഴുന്നള്ളിപ്പ് എന്നിവയുണ്ടായിരുന്നു.

ഇരു ദേശങ്ങളും ഒമ്പത് ആനകളെ വീതം എഴുന്നള്ളിപ്പിൽ നിരത്തി. ചെമ്പുചിറ ദേശത്തിന്റെ ചെണ്ട മേളത്തിന് പെരുവനം കുട്ടൻ മാരാരും, പഞ്ചവാദ്യത്തിന് ചെറുശ്ശേരി ശ്രീകുമാറും പ്രമണികരായി. നൂലുവള്ളി ദേശത്തിന്റെ മേളത്തിന് ചെന്നമംഗലം ഉണ്ണികൃഷണ മാരാരും, പഞ്ചവാദ്യത്തിന് ചെന്നമംഗലം രഘുമാരാരും പ്രമണിത്വം വഹിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി ഡോ. ടി.എസ് വിജയൻ , മേൽശാന്തി ജയലാൽ എന്നിവർ മുഘ്യ കാർമ്മിമാരായി.

കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!