Breaking News

പുത്തുക്കാവ് ദേവി ക്ഷേത്രത്തില്‍ ദേശഗുരുതിയും പൊങ്കാല മഹോത്സവവും

PuthukavuTempleദേശഗുരുതിയും പൊങ്കാല മഹോത്സവവും ആഘോഷിക്കുന്ന പുത്തുക്കാവ് ദേവി ക്ഷേത്രം

പുത്തുക്കാവ് ദേവി ക്ഷേത്രത്തില്‍ ദേശഗുരുതി

കൊടകര : പുത്തുക്കാവ് ദേവി ക്ഷേത്രത്തില്‍ 21നു ദേശഗുരുതി നടത്തുന്നു. വൈകിട്ട് ആറിനു ചുറ്റുവിളക്ക്, നിറമാല, ചാക്യാര്‍കൂത്ത്, 10നു ദേശഗുരുതി ബ്രഹ്മശ്രീ അഴകത്ത് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.

പുത്തുക്കാവ് ദേവീ ക്ഷേത്രത്തില്‍ പൊങ്കാല ഉല്‍സവം 30ന്

കൊടകര : പുത്തുക്കാവ് ദേവി ക്ഷേത്രത്തില്‍ നടത്തുന്ന പൊങ്കാല ഉല്‍സവത്തിന്റെ വിളംബര ജ്യോതി രഥയാത്ര 23നു രാവിലെ ആറിനു പുത്തുക്കാവ് ദേവി ക്ഷേത്രസന്നിധിയില്‍ നിന്നാരംഭിച്ചു തട്ടകത്തെ പ്രധാന ക്ഷേത്രങ്ങളുടെസ്വീകരണങ്ങള്‍ക്കു ശേഷം വൈകിട്ട് ഏഴിനു തിരിച്ചെത്തും. 30നു ബ്രഹ്മശ്രീ അഴകത്ത് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ നടി കവിയൂര്‍ പൊന്നമ്മ പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരുമെന്നു കണ്‍വീനര്‍ എം. സുനില്‍കുമാര്‍, എം.എന്‍. ശശിധരന്‍, എ.കെ. പ്രേമന്‍ എന്നിവര്‍ അറിയിച്ചു.Puthukavu Devi

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!