Breaking News

അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുക : പരിഷത്ത്

മുപ്ലിയം : പഞ്ചായത്തില്‍നിന്നോ മറ്റ്‌ വകുപ്പുകളില്‍ നിന്നോ യാതൊരുവിധ അഌമതിയും കൂടാതെ തീര്‍ത്തും അനധികൃതമായി നടത്തുന്ന ക്വാറി പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തലാക്കണമെന്ന്‌ കേരളശാസ്‌ത്രസാഹിത്യപരിഷത്ത്‌ കൊടകര മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മുപ്ലിയം ശ്രയസ്സ്‌ പുരുഷസ്വയം സഹായസംഘഹാളില്‍ നടന്ന മേഖല സമ്മേളനം സംസ്ഥാന നിര്‍വാഹകസമിതിയംഗം കെ.വി. ബാബു ഉദ്‌ഘാടനം ചെയ്‌തു. ഷോര്‍ട്ടിഫിലിമിന്‌ അവാര്‍ഡുകള്‍ നേടിയ ശ്യംശങ്കര്‍, ജയന്തന്‍ എന്നിവരെ സമ്മേളനം ആദരിച്ചു. ഭാരവാഹികളായി അജയകുമാര്‍ പി.കെ. (പ്രസിഡന്റ്‌), ബിനോയ്‌ പി.ബി. (വൈ. പ്രസിഡന്റ്‌), ശിവദാസ്‌ എസ്‌. (സെക്രട്ടറി), മുസ്‌തഫ എം.എച്ച്‌ (ജോ. സെക്രട്ടറി), പ്രസാദ്‌ സി. എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി ഡോ. പ്രദീപ്‌ കുമാര്‍, വര്‍ഗ്ഗീസ്‌ ആന്റണി മാസ്റ്റര്‍, കെ.എസ്‌. അര്‍ഷാദ്‌ എന്നിവര്‍ സംസാരിച്ചു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *