Breaking News

എന്‍.എസ്‌.എസ്‌. ജന്മശതാബ്‌ദി ആഘോഷവും താലൂക്ക്‌ യൂണിയന്‍ വാര്‍ഷികാഘോഷവും നടത്തി

കൊടകര : എന്‍.എസ്‌.എസ്‌. ജ•ശതാബ്‌ദി ആഘോഷവും താലൂക്ക്‌ യൂണിയന്‍ 60 ാം വാര്‍ഷികാഘോഷവും കൊളത്തൂര്‍ കരയോഗത്തിന്റെ 40 ാം വാര്‍ഷികാഘോഷവും താലൂക്ക്‌ യൂണിയന്‍ പ്രസിഡണ്ട്‌ അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്‌ഘാടനം ചെയ്‌തു. നായര്‍ സമുദായത്തിന്റെ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം ഇതര സമുദായങ്ങളോട്‌ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നുള്ള മന്നത്താചാര്യന്റെ പ്രതിജ്ഞാവാചകം അദ്ദേഹം ആവര്‍ത്തിച്ചു. താലൂക്ക്‌ യൂണിയന്‍ വൈസ്‌ പ്രസിഡന്റ്‌ ഹരിനാരായണന്‍ വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണം ചെയ്‌തു.

താലൂക്ക്‌ യൂണിയന്‍ സെക്രട്ടറി എം.പി. അജിത്‌ കുമാര്‍, പ്രതിനിധിസഭാംഗം സി. അച്ചുക്കുട്ടന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കരയോഗം പ്രസിഡണ്ട്‌ എന്‍. വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡണ്ട്‌ പി. നാരായണന്‍കുട്ടി സ്വാഗതവും സെക്രട്ടറി എന്‍. ഗംഗാധരന്‍നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അരവിന്ദാക്ഷന്‍ നായര്‍ വരവ്‌ ചെലവ്‌ കണക്കും അവതരിപ്പിച്ചു.

ജോ. സെക്രട്ടറി ബാബു നേത്യാര്‍മഠം നന്ദിയും പറഞ്ഞു. യൂണിയന്‍ സെക്രട്ടറി റിട്ടേണിംഗ്‌ ഓഫീസറായി നടത്തിയ തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി പ്രസിഡണ്ട്‌ എന്‍. വിജയന്‍, വൈസ്‌ പ്രസിഡണ്ട്‌ പി. നാരായണന്‍കുട്ടി, സെക്രട്ടറി വടുതല നാരായണന്‍, ജോ. സെക്രട്ടറി നന്ദകുമാര്‍ പള്ളിപ്പുറത്ത്‌, ട്രഷറര്‍ അരവിന്ദാക്ഷന്‍ നായര്‍ എന്നിവരേയും കമ്മറ്റി അംഗങ്ങളായി എന്‍. ഗംഗാധരന്‍നായര്‍, കെ.എം.പി. പണിക്കര്‍, എന്‍. ആര്‍. ജയപ്രകാശ്‌, സതീശന്‍ പാവന, വിജയന്‍ മേപ്രത്ത്‌, ബാലകൃഷ്‌ണന്‍ കോന്നനാട്ട്‌ എന്നിവരേയും താലൂക്ക്‌ യൂണിയന്‍ പ്രതിനിധികളായി എന്‍. വിജയന്‍, പി. നാരായണന്‍കുട്ടി എന്നിവരേയും ഇലക്‌ട്രറല്‍ മെമ്പറായി പ്രവീണ്‍ കുമാറിനേയും തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!