Breaking News

വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവം, എസ്.എന്‍.ഡി.പി. പ്രതിക്ഷേധ മാര്‍ച്ച് നടത്തി.

കൊടകര.കോടാലി കുട്ടിയമ്പലം പരിസരത്ത് എടത്താടന്‍ ആനന്ദന്‍ ഭാര്യ ഗിരിജയെ മര്‍ദ്ദിച്ച് അവശയാക്കിയ പറപ്പുള്ളി ജോയിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിക്ഷേധിച്ച് എസ്.എന്‍.ഡി.പി. യുടെ ആഭിമുഖ്യത്തില്‍ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ജനകീയ പ്രതിക്ഷേധം  അലയടിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറു കണക്കിന് ആളുകള്‍ അണിനിരന്നു.വെള്ളിക്കുളങ്ങര സെന്ററില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ഏതാനും വാര അകലെവച്ചു കൊടകര സി.ഐ.സി.കെ.സുമേഷ്, വെള്ളിക്കുളങ്ങര എസ്.ഐ.വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന പ്രതിക്ഷേധ യോഗം എസ്.എന്‍.ഡി.പി. വനിതാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ:സംഗീതാവിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.സ്ത്രീയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ പണസ്വാധീനവും  രാഷ്ട്രീയ സ്വാധീനവുമുണ്ടെന്നു ഇവര്‍ ആരോപിച്ചു.ഗോപി കുണ്ടനി,കെ.ആര.ദിനേശന്‍,കെ.ആര്‍.രാമകൃഷ്ണന്‍,സി.കെ.മോഹന്‍ദാസ്,ലൗലി സുധീര്‍ബേബി തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
റിപ്പോര്‍ട്ട് : ശ്രീധരന്‍ കളരിക്കല്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!