മുപ്ലിയം : സൗജന്യ യൂണിഫോം വിതരണം, സ്കൂള്‍ ഉച്ചഭക്ഷണപരിപാടി, സ്റ്റാഫ് ഫിക്സേഷന്, എസ്.എസ്.എ. ഇവയെല്ലാം അട്ടിമറിച്ച് അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസം തകര്‍ക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ കെ.എസ്.ടി.എ. നേതൃത്വത്തില്‍ മുപ്ലിയം ജംഗ്ഷനില്‍ പ്രതിഷേധസംഗമം നടത്തി. കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.സുഹൃദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. ഏരിയ കമ്മിറ്റി അംഗം ഹെന്‍ട്രി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ.ജില്ല സെക്രട്ടറി കെ.എസ്.ജോര്‍ജ്, ഉപജില്ല സെക്രട്ടറി പി.എ.മുഹമ്മദ്സിദ്ധിക്, പി.സി.സിജി എന്നിവര്‍ സംസാരിച്ചു.