Breaking News

വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവം, പ്രതിയെ അറസ്റ്റ്‌ ചെയ്‌തില്ലെങ്കില്‍ ലോകസഭാ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കും : എസ്‌. എന്‍. ഡി. പി. കൊടകര യൂണിയൻ

KDA SNDP Yogamകൊടകര : എസ്‌. എന്‍. ഡി. പി. യോഗം കൊടകര യൂണിയനിലെ കോടാലി നോര്‍ത്ത്‌ ശാഖയിലെ ഗിരിജ ആനന്ദന്‍ എന്ന സ്‌ത്രീയെ മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ്‌ ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ കൊണ്ട്‌ കൊടകര യൂണിയന്‍ പ്രതിഷേധ പ്രകടനവും മാര്‍ച്ചും നടത്തി. എത്രയും വേഗം പ്രതിയെ അറസ്റ്റ്‌ ചെയ്‌തില്ലെങ്കില്‍ ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കുവാന്‍ കൊടകര യൂണിയനിലെ ശാഖാ അംഗങ്ങള്‍ തീരുമാനമെടുത്തു.

പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ച്‌ വനിതാസംഘം കേന്ദ്രകമ്മിറ്റി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്‍ ഉദ്‌ഘാടനം ചെയ്‌തു. യൂണിയന്‍ പ്രസിഡന്റ്‌ ഗോപി കുണ്ടനി, വൈസ്‌ പ്രസിഡന്റ്‌ മോഹനന്‍ വടക്കേടത്ത്‌, യൂണിയന്‍ സെക്രട്ടറി കെ. ആര്‍. രാമകൃഷ്‌ണന്‍, യോഗം ഡയറക്‌ടര്‍ കെ. ആര്‍. ദിനേശന്‍, സി. കെ. മോഹന്‍ദാസ്‌, പി. കെ. സുഗതന്‍, എം. കെ. മോഹന്‍ദാസ്‌, ശിവന്‍ ഓടാട്ടില്‍, മിനി പരമേശ്വരന്‍, ലൗലി സുധീര്‍ ബേബി, ലെനിന്‍ നാനാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!