കൊടകര : വെല്ലപ്പാടി പൂതികുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലെ ഇത്തവണത്തെ തിരുവുത്സവം വിവിധകലാപരിപാടികളോടുകൂടി ഗംഭീരമായി ആഘോഷിച്ചു. ക്ഷേത്രചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് മനയ്ക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന പെരുവനം പ്രകാശന് മാരാരുടെ നേതൃത്വത്തില്‍ പാഞ്ചാരിമേളവും ഊരകം ശങ്കരന് നാരായണന് മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും അരങ്ങേറി.
വൈകീട്ട് നടന്ന പാണ്ടിമേളത്തില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. കൊമ്പന് ബാസ്റ്റിന് വിനയശങ്കര്‍ തിടമ്പേറ്റി. ഉത്സവാഘോഷങ്ങള്‍ക്ക് പ്രസിഡന്റ് സുധീഷ് തൃക്കശ്ശേരി, സെക്രട്ടറി ഗിരീശന് കുന്നത്ത്, കണ്‍വീനര്‍ അച്യുതന് മണ്ണാഞ്ചേരി എന്നിവര്‍ നേതൃത്വം നല്കി.