Breaking News

കനകമല കുരിശുമുടിയില്‍ പുണ്യം തേടി ജനലക്ഷങ്ങള്‍

 

KANAKAMALAകൊടകര  :കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും കനകമലയില്‍എത്തുന്ന ജനങ്ങള്‍ മല ചവിട്ടി മാര്‍ത്തോമാസ് ശ്ലീഹായുടെ മാദ്ധ്യസ്ഥം തേടി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നു. മാര്‍ത്തോമാസ് ശ്ലീഹായുടെ പാദസ്പര്‍ശമേറ്റുവെന്ന് പൂര്‍വ്വീകര്‍ വിശ്വസിച്ചു പോരുന്ന കനകമലയുടെ കുരിശുമുടിയില്‍ തടിച്ചുകൂടുന്ന തീര്‍ത്ഥാടകര്‍ക്കായി അതിവിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് തീര്‍ത്ഥാടക കമ്മിറ്റി അറിയിച്ചു. ഒന്‍പത് വെള്ളിയാഴ്ചകളില്‍ നോമ്പുനോറ്റ് കുരിശുമുടിയില്‍ ശരണം പ്രാപിക്കുന്നവര്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കുന്നുവെന്ന സാക്ഷ്യടെുത്തല്‍ വികാരി ഫാ. ജോണ്‍ കവലക്കാട്ട് വിശദീകരിച്ചു.

ആണ്ടുവട്ടത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10 മണിക്ക് അടിവാരം പള്ളിയില്‍നിന്നുംആരംഭിക്കുന്ന പരിഹാരപ്രദക്ഷിണത്തെ തുടര്‍ന്ന് 11 മണിക്ക് വിശുദ്ധലിയും മാര്‍ത്തോമാശ്ലീഹായുടെ തിരുശേഷി് വണക്കവും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് അസി.വികാരി ബിനീഷ് മാങ്കുടിയാന്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!