Breaking News

വിശിഷ്ടവ്യക്തികളെ ആദരിച്ചു

Samskkarika samanwayamകൊടകര:ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക സമന്വയം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് റോസിലി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കെ.ആര്‍.സോമന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.വി.അമ്പിളി, പി.എം.കൃഷ്ണന്‍കുട്ടി, സി.എം.വേലായുധന്‍, പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് എം.ആര്‍.മീര, ലൈബ്രേറിയന്‍ ജയന്‍ അവണൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

അന്നമനട പരമേശ്വരമാരാര്‍, കൊടകര ശിവരാമന്‍ നായര്‍, എ.രാധാകൃഷ്ണന്‍, കലാനിലയം ടി.എ.കിരണ്‍, പി.എസ്.ലക്ഷ്മി, പി.ഡി.ഷീമ, ഒ.വി.ഷിബു, വര്‍ഷവിക്രം, ടി.ആര്‍.രാഗേഷ്, വിനു കെ വര്‍ഗീസ്, പി.കെ.അനില്‍കുമാര്‍, എ.വി.വിക്രമന്‍, സി.ബെല്‍രാജ്, വി.എസ്.ജയന്തന്‍, ഗോപികനാരായണന്‍, റോണിയ സിമേതി, ജെറി പൗലോസ് എന്നിവരെയാണ് ആദരിച്ചത്.

Related posts

2 Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!