Breaking News

വട്ടേക്കാട് ദക്ഷിണാമൂര്‍ത്തി ക്ഷേത്രം: 1008 പേര്‍ക്ക് ഇന്ന് യേശുദാസ് സംഗീതം പകരും

dekshinamoorthiദക്ഷിണാമൂര്‍ത്തി സ്വാമിയും യേശുദാസും ഒരു ഫയൽ ചിത്രം

കൊടകര: വട്ടേക്കാട് തപോവനത്തില്‍ ദക്ഷിണാമൂര്‍ത്തി വിദ്യാപീഠം മഹാക്ഷേത്രത്തിന്റെ അനുബന്ധമായുള്ള ദക്ഷിണാമൂര്‍ത്തി വിദ്യാപീഠം സംഗീതപഠനകേന്ദ്രം ബുധനാഴ്ച ഡോ.കെ.ജെ. യേശുദാസ് ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ഉദ്ഘാടനത്തിന് ശേഷം ആയിരത്തിയെട്ട് പേര്‍ക്ക് യേശുദാസ് സംഗീതം പകര്‍ന്ന് പഠനത്തിന് ആരംഭം കുറിക്കും. സംഗീതകുലപതി ദക്ഷിണാമൂര്‍ത്തിയുടെ ഛായാചിത്രം അദ്ദേഹത്തിന്റെ പത്‌നി കല്യാണി അമ്മാള്‍ അനാച്ഛാദനം ചെയ്യും.

ടെലിവിഷന്‍ സംഗീതപ്രതിഭകള്‍ അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും ഉണ്ടാകും. രാവിലെ വിദ്യാഗോപാല പൂജയും വൈകീട്ട് ഭജനസന്ധ്യയും ഉണ്ടാകും. ഭാഗവത സത്രശാലയുടെ ഉദ്ഘാടനം ചൊവ്വാഴ്ച നടന്നു. ഇതിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്നും രഥഘോഷയാത്രയായി ശ്രീകൃഷ്ണവിഗ്രഹം കൊണ്ടുവന്നു. ശ്രീഹരി നമ്പൂതിരി വിഗ്രഹം സമര്‍പ്പിച്ചു. മാഹാത്മ്യപ്രഭാഷണം, ഭജനസന്ധ്യ എന്നിവയുണ്ടായി. മെയ് 2 ന് ദക്ഷിണാമൂര്‍ത്തിക്ഷേത്ര പ്രതിഷ്ഠ നടക്കും.

കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!