കൊടകര : മറ്റത്തൂര്‍ പഞ്ചായത്തില്‍ മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ ആക്രമണത്തിന് ഇരയായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ കെ.പി. ധനപാലന് എം.പി. സന്ദര്‍ശിച്ചു. വാസുപുരം മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഐ. അസ്സീസ്, മാടത്തിങ്കല്‍ ജീന വാമനന്, മൂലംകുടം ചൂനിപറമ്പില് സുകുമാരന്‍, ഒമ്പതുങ്ങല്‍ വട്ടപ്പറമ്പില്‍ തങ്കപ്പന് എന്നീ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വീടുകളാണ് ധനപാലന് സന്ദര്‍ശിച്ചത്.
മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് ടി.എം. ചന്ദ്രന്, കോണ്‍ഗ്രസ്സ് നേതാക്കളായ ടി. സുഭാഷ്, എ.എം. ബിജു, ഷാജിമോള്‍ ബാലന്, ജോണ്‍ വട്ടേക്കാവില്, കെ.എസ്.യു. ജില്ല സെക്രട്ടറി സജീര്‍ ബാബു വി.എസ്., യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ നിക്സന് സെബാസ്റ്റ്യന്‍, ജോമോന് ജോണ്‍, ആഷിക് കോടാലി, ലിന്റോ, ഹസീം എന്നിവര്‍ കെ.പി. ധനപാലനോടൊപ്പം ഉണ്ടായിരുന്നു.