Breaking News

“മനഃശക്തിയും ജീവിതവിജയവും” ട്രൈയിനിംഗ് പ്രോഗ്രാം നടത്തി

KDA Student Police Cadatte Summer Campകൊടകര : തൃശൂര്‍ ജില്ല സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സമ്മര്‍ ക്യാമ്പ് ആളൂര്‍ എസ്.എന്‍.വി.എച്ച്.എസ്. സ്‌കൂളില്‍ നാലാം ദിനത്തില്‍ ”മനസ്സിന്റെ ശക്തിയും ജീവിതവിജയവും” എന്ന വിഷയത്തില്‍ ട്രൈയിനിംഗ് പ്രോഗ്രാം നടന്നു. മനസ്സിന്റെ അപാരമായ കഴിവുകള്‍ ഏതെന്നും മനസ്സിന്റെ ചൈതന്യത്തെ വിജയത്തിനായി എങ്ങനെ പുറത്തെടുക്കാമെന്നും, യൂണിഫോമിനുള്ളില്‍ പാലിക്കപ്പെടുന്ന അച്ചടക്കവും പക്വതയും യൂണിഫോമില്ലാത്ത ജീവിതത്തില്‍ ആര്‍ജിക്കേണ്ടതെങ്ങനെയെന്നും ട്രെയിനിംഗ് നയിച്ച സൈക്കോതെറാപ്പിസ്റ്റും മോട്ടിവേഷന്‍ ട്രെയിനറുമായ എന്‍.എസ്. സന്തോഷ് ബാബു കേഡറ്റുകളെ പരിശീലിപ്പിച്ചു.

എസ്.പി.സി. ജില്ലാ നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി. സേവിയര്‍  സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. പി.എ. വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്.പി.സി. വിനോദ് കുമാര്‍ കെ., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.കെ. സുരേഷ് എന്നിവര്‍ പരിശീലനക്യാമ്പിന് നേതൃത്വം നല്‍കി. എം.ബി. ബിജു, അഹല്യ എന്നിവര്‍ സംസാരിച്ചു. സമ്മര്‍ ക്യാമ്പ് വെള്ളിയാഴ്ച  സമാപിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!