Breaking News

നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമത് ഭാഗവത സപ്താഹ മഹാ യജ്ഞം

നെല്ലായി: നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നവീകരണ കലശത്തിനും ധ്വജപ്രതിഷ്ഠക്കും ശേഷം നടത്തപ്പെടുന്ന എട്ടാമത് ശ്രീമത് ഭാഗവത സപ്താഹ മഹായജ്ഞം യജ്ഞാചാര്യ ശ്രീമതി രാധാ പ്രസാദ് (രാധാംഗിദാസി) മുംബൈയുടെ നേതൃത്വത്തില്‍ നടത്തപ്പെടുകയാണ്.  മെയ് നാലിന് ശ്രീമത് ഭാഗവത സപ്താഹ മഹാ യജ്ഞം ഒന്നാം ദിവസം വൈകീട്ട് ആറു മണിക്ക് നിറമാല, ആചാര്യവരണം, ദീപാരാധന എന്നിവക്കു ശേഷം ഭാഗവത മാഹാത്മ്യ പാരായണവും പ്രഭാഷണവും.നടക്കുന്നതാണ്.

മെയ് അഞ്ചിന് ശ്രീമത് ഭാഗവത സപ്താഹ മഹാ യജ്ഞം ഒന്നാം  ദിവസം രാവിലെ ആറര മുതല്‍ വൈകീട്ട് ആറര വരെ ശൂതശഔനക സംവാദം, വ്യാസ നാരദ സംവാദം, കുന്തി സ്തുതി, പരീക്ഷിത് ജനനം, പാണ്ടവ സ്വര്‍ഗാരോഹണം, ശുകാഗമാനം\, വരാഹാവതാരം.മെയ് ആറിനു ശ്രീമത് ഭാഗവത സപ്താഹ മഹാ യജ്ഞം രണ്ടാം ദിവസം രാവിലെ ആറര മുതല്‍ വൈകീട്ട് ആറര വരെ കപിലോപാഖ്യാനം, ദക്ഷ യാഗം, ധ്രുവചരിതം, പ്രിതുചരിതം, ഭരതകഥ, ഭദ്രകാളി അവതാരം

മെയ് ഏഴിന് ശ്രീമത് ഭാഗവത സപ്താഹം മൂന്നാം  ദിവസം രാവിലെ ആറര മുതല്‍ വൈകീട്ട് ആറര വരെ ഭരതരഹൂഗണ സംവാദം, അജാമിള മോക്ഷം, വൃത്രാസുരവധം, പ്രഹ്ലാഥ ചരിതം, നരസിംഹാവതാരം  മെയ് എട്ടിന് ശ്രീമത് ഭാഗവത സപ്താഹം മഹാ യജ്ഞം നാലാം ദിവസം രാവിലെ ആറര മുതല്‍ വൈകീട്ട് ആറര വരെ ഗജേന്ദ്രമോക്ഷം, പാലാഴി മഥനം, കൂര്‍മാവതാരം, വാമനാവതാരം, മത്സ്യാവതാരം, അംബരീഷചരിതം, ശ്രീരാമാവതാരം, പരശുരാമാവതാരം, ശ്രീകൃഷ്ണാവതാരം.

മെയ് ഒന്‍പതിന് ശ്രീമത് ഭാഗവത സപ്താഹ മഹാ യജ്ഞം അഞ്ചാം ദിവസം രാവിലെ ആറര മുതല്‍ വൈകീട്ട് ആറര വരെ ബാലലീലകള്‍, ഗോവിന്ധാഭിശേകം, രാസക്രീഡ, ഉദ്ധവധൂത്, രുക്മിണീസ്വയംവരം.മെയ് പത്തിന് ശ്രീമത് ഭാഗവത സപ്താഹ മഹാ യജ്ഞം ആറാം ദിവസം രാവിലെ ആറര മുതല്‍ വൈകീട്ട് ആറര വരെ സ്യമാന്തഖോപാഖ്യാനം, രാജസൂയം, കുചേലോപാഖ്യാനം, സന്താനഗോപാലം, ഉദ്ധവോപദേശം, ഹംസാവതാരം.മെയ് പതിനൊന്നിനു ശ്രീമത് ഭാഗവത സപ്താഹ മഹാ യജ്ഞം സമാപന ദിവസം ഉദ്ധവോപദേശം തുടര്‍ച്ച, സ്വര്‍ഗാരോഹണം, കല്‍ക്കി അവതാരം, ബ്രഹ്മോപദേശം, മാര്‍ക്കണ്ടേയ ചരിതം, പന്ത്രണ്ടാം അദ്ധ്യായം, യജ്ഞ സമര്‍പ്പണം, അന്നദാനം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!