Breaking News

തേശ്ശേരി സെന്റ് മേരീസ് പള്ളിയില്‍ അമ്പുതിരുനാളിന് കൊടികയറി

KDA Thessery St. Marys Church1കൊടകര : തേശ്ശേരി സെന്റ് മേരീസ് പള്ളിയില്‍ അമ്പുതിരുനാളിന് കൊടികയറി.് 10, 11 തിയ്യതികളില്‍ നടക്കുന്ന തേശ്ശേരി സെന്റ് മേരീസ് പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റേയും സംയുക്ത തിരുനാളിന് ഫാ. ആന്റണി മുക്കാട്ടുക്കരക്കാരന്‍ കൊടിയേറ്റി. വികാരി ഫാ. ടിജോ ആലപ്പാട്ട് നേതൃത്വം നല്‍കി. ശനിയാഴ്ച രാവിലെ കുര്‍ബ്ബാനയ്ക്കുശേഷം വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടക്കും. രാത്രി 10 മണിക്ക് അമ്പ് എഴുന്നള്ളിപ്പ് പള്ളിയില്‍ സമാപിക്കുന്നു.

തിരുന്നാള്‍ ദിവസത്തില്‍ രാവിലെ 10.00 ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ഷിബു നെല്ലിശ്ശേരി കാര്‍മ്മികത്വം വഹിക്കും. ഫാ. ജെയിംസ് അതിയുന്തന്‍ തിരുന്നാള്‍ സന്ദേശം നല്കും. വൈകീട്ട് നടക്കുന്ന പ്രദക്ഷിണം 7 മണിക്ക് പള്ളിയില്‍ സമാപിക്കുന്നു. തുടര്‍ന്ന് വെടിക്കെട്ട് നടക്കുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!