Breaking News

പൂനിലാര്‍ക്കാവ് ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും നടപ്പുര ശിലാസ്ഥാപനവും

കൊടകര:പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷവും പുതിയ നടപ്പുരയുടെ ശിലാസ്ഥാപനവും 30 ന് നടക്കും. രാവിലെ 4 ന് പള്ളിയുണര്‍ത്തല്‍, 6 ന് ഉഷപൂജ, 8 ന് ശ്രീഭൂതബലി, പഞ്ചാരിമേളം, 10 ന് നടപ്പുര ശിലാസ്ഥാപനം, 11 ന് കളഭാഭിഷേകം, 12 ന് പ്രസാദൂട്ട്, വൈകീട്ട് 3 ന് കാഴ്ചശിവേലി, പഞ്ചവാദ്യം, 5 ന് മേളം, 6.30 ന് ദീപാരാധന, കേളി, കൊമ്പ്പറ്റ്, കുഴല്‍പറ്റ്, രാത്രി 8.30 ന് വിളക്കിന് എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.

ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി,അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി,മേല്‍ശാന്തി വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.മേളത്തിന് പെരുവനം പ്രകാശന്‍ മാരാരും പഞ്ചവാദ്യത്തിന് അയിലൂര്‍ അനന്തനാരായണനും നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!