Breaking News

ഈ വർഷത്തെ മാമ്പഴക്കാലം വിജ്ഞാനവിരുന്നിന് സമാപനമായി.

KDA Camp Samapanamകൊടകര : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ വാര്‍ഡ് മെമ്പര്‍ കെ. പ്രസാദിന്റെ വീട്ടുമുറ്റത്ത് ഒന്നര മാസമായി നടന്നുവന്നിരുന്ന മാമ്പഴക്കാലം വിനോദ വിജ്ഞാനവിരുന്ന് സമാപിച്ചു. ഉദ്ഘാടനം വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ. ഓമന നിര്‍വ്വഹിച്ചു. മറ്റത്തൂര്‍ നിത്യസഹായമാത പള്ളി വികാരി ഫാ. ജോണ്‍ തെക്കേത്തല അധ്യക്ഷനായി. ‘കതിരോല’ മാമ്പഴക്കാല പ്രത്യേക പതിപ്പിന്റെ പ്രകാശനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു.

സര്‍ട്ടിഫിക്കറ്റ് വിതരണം വിനോദ് കൊടകരയും, എസ്.എസ്.എല്‍.സി., പ്ലസ് ടു അവാര്‍ഡ് ദാനം വരന്തപ്പിള്ളി പഞ്ചായത്ത് മെമ്പര്‍ ജോജോ പിണ്ടിയാനും നടത്തി. ക്യാമ്പ് ചിത്ര പുസ്തകത്തിന്റെ പ്രകാശനം മറ്റത്തൂര്‍ പഞ്ചായത്ത് 18 -ാം വാര്‍ഡ് മെമ്പര്‍ ജിനി മുരളിയും കൈയ്യെഴുത്ത് മാസികയുടെ പ്രകാശനം വരന്തരപ്പിള്ളി പഞ്ചായത്ത് മെമ്പര്‍ രാജന്‍ തച്ചപ്പിള്ളിയും നിര്‍വ്വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ ബെന്നി തൊണ്ടുങ്ങല്‍, കോടാലി സ്വതന്ത്ര ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റ് പ്രസിഡന്റ് ടി.ആര്‍. ഔസേഫ്ക്കുട്ടി, വി.കെ. കാസിം, ഇ.എ. വേലായുധന്‍, ലൈല റസാഖ് എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ഡ് മെമ്പര്‍ കെ. പ്രസാദ് സ്വാഗതവും, കെ.ടി. മാധവിക്കുട്ടി നന്ദിയും പറഞ്ഞു. കൊടകര ബുഡുഡോ മാര്‍ഷല്‍ ആര്‍ട്ട്‌സ് അക്കാദമി അവതരിപ്പിച്ച കരാട്ടെ പ്രദര്‍ശനവും, കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!