Breaking News

ബാറിനു മുന്നിലെ ദുരൂഹമരണം, ക്രൈംബ്രാഞ്ച് അന്വേഷിക്കണം. ആക്ഷന്‍ കൌണ്‍സില്‍.

pressmeetകൊടകര : കോടാലി സീസര്‍ ബാറിനു മുന്നില്‍ പോസ്റ്റ്മാന്‍ ജയരാമന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടതിനെസംബന്ധിച്ച് ക്രൈം ബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മരണപ്പെട്ട ജയരാമന്റെ ഒരു കൈ ഒടിഞ്ഞ നിലയിലും ശരീരത്തില്‍ മാരകമായ മുറിവേറ്റ നിലയിലുമാണ് മൃതദേഹം കാണപ്പെട്ടത്.രാത്രിയില്‍ ഇയാളെ ഒറ്റചക്രവണ്ടിയില്‍ ബാറിനകത്ത് നിന്നും റോഡില്‍ കൊണ്ടുവന്നിടുന്നത് കണ്ടവരുണ്ട്.ഈ സാഹചര്യത്തില്‍ ഇത് ഒരു ആസൂത്രിത കൊലപാതകമാവാന്‍ ഇടയുള്ളതിനാല്‍ ശക്തവും നിഷ്പക്ഷവുമായ അന്വേഷണം ആവസ്യമാണെന്ന് ആക്ഷന്‍ കൌണ്‍സില്‍ അഭിപ്രായപ്പെട്ടു.

ബാറിന്റെ ലൈസന്‍സ് റെദ്ധ് ചെയ്യണമെന്നാവശ്യപ്പെട്ടു സ്ഥാപനത്തിന് മുന്‍പില്‍ സമരം ആരംഭിക്കുമെന്നും വ്യാഴാഴ്ച കോടാലിയില്‍ വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് പൊതുയോഗം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.പൊതുയോഗം സ്ഥലം എം.എല്‍.എ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നതും മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍  അദ്ധ്യക്ഷത വഹിക്കുന്നതുമാണ്.അക്ഷന്‍  കൌണ്‍സില്‍ ഭാരവാഹികളായ ജോയ് കൈതാരത്ത്, പി.ജി.ജയന്‍ ,ടി.എം.ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


റിപ്പോര്‍ട്ട് : ശ്രീധരന്‍ കളരിക്കല്‍
ഫോട്ടോ : മീഡിയ കൊടകര

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!