Breaking News

മദ്യപിച്ച് അമ്മയെ തല്ലിയ മകനെ അച്ഛന്‍ കൊലപ്പെടുത്തി.

son got killed by fatherകൊടകര : മദ്യപിച്ച് അമ്മയെ തല്ലിയ മകനെ അച്ഛന്‍ ചുറ്റികയ്ക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി. വട്ടേക്കാട് തെശ്ശേരി പഴനി നഗറില്‍ കൊല്ലാറ വീട്ടില് രവിന്ദ്രന്‍ (58) ആണ് മകന്‍ പ്രശാന്തിനെ (30) വീടിനുള്ളില്‍ കൊലപ്പെടുത്തിയത്. രവിന്ദ്രനെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടരമാണിയോടെയാണ് സംഭവം. കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.

മദ്യപാനിയായ പ്രശാന്തിനെ നേരത്തെ കോട്ടയത്ത് കൊണ്ടുപോയി ചികല്‍സിച്ചിരുന്നു. കുറച്ചു നാള്‍ നിര്‍ത്തിയ മദ്യപാനം പ്രശാന്ത് വീണ്ടും തുടര്‍ന്നു. ഇതിനു ശേഷം മദ്യപിചെത്തിയാല്‍ അമ്മ ശാന്തയെ അസഭ്യം പറയുകയും മര്‍ദിക്കുകയും പതിവായിരുന്നു. ശനിയാഴ്ച രാത്രി പത്തരയോടെ മദ്യപിച്ച് വീട്ടിലെത്തിയ പ്രശാന്ത് വീണ്ടും വീട്ടിലുണ്ടായിരുന്ന മദ്യമെടുത്ത് കഴിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അമ്മയെ ഉപദ്രവിക്കാന്‍ തുടങ്ങി. അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുതിയപ്പോള്‍ രവിന്ദ്രന്‍ ശാന്തയെ ഒരു മുറിക്കുള്ളിലാക്കി പുറത്തുനിന്നും പൂട്ടിയ ശേഷം മകനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.

അമ്മയെ തുറന്നുവിട്ടില്ലെങ്ങില്‍ അച്ഛനെ കൊല്ലുമെന്ന് പറഞ്ഞ് പ്രശാന്ത് ചുറ്റികയുമായി വന്നു. രവിന്ദ്രന്‍ ചുറ്റിക പിടിച്ചുവാങ്ങി മൂന്നു തവണ നെറ്റിയില്‍ അടിച്ചു. കമഴ്ന്നുവീണ മകന്റെ കൈ കാലുകള്‍ തുണികൊണ്ട് കെട്ടിയശേഷം പുറത്തു കയറിഇരുന്ന് തോര്തുമുണ്ടുകൊണ്ടും പ്ലാസ്റ്റിക് കയര്‍ കൊണ്ടും മുറുക്കി ശ്വാസം മുട്ടിച്ചു.

പ്രശാന്തിന് അനക്കം ഇല്ലാതായപ്പോള്‍ അയല്‍വാസിയെ ഫോണില്‍ വിളിച്ചു വരുത്തി വിവരം പറഞ്ഞു.  അയല്‍വാസി അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി. ഡി.വൈ.എസ്.പി. സി.ആര്‍ സേവ്യര്‍ , കൊടകര സി.ഐ.കെ. സുമേഷ്, എസ്.ഐ. എം. രാജീവന്‍ , എ.എസ്.ഐ ലോനപ്പന്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
റിപ്പോര്‍ട്ട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!