Breaking News

പോസ്റ്റ്മാന്‍ ജയരാമന്റെ മരണം ക്രംബ്രാഞ്ച് അന്വേഷിക്കണം വി.എസ്.

കൊടകര : തൃശൂര്‍ ജില്ലയിലെ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ പാഡി പോസ്റ്റോഫീസിലെ പോസ്റ്റ്മാന്‍ ജയരാമന്റെ മരണം ക്രംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ജയരാമന്‍ കൊല്ലപ്പെടാന്‍ ഇടയായ പ്രതാപ് ബാറിന്റെ ലൈസന്‍സ് റദ്ദുചെയ്യണമെന്നും ആവശ്യപ്പെട്ട്  സര്‍വ്വകക്ഷി ജനകീയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ നിവേദനത്തെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍  ആഭ്യന്തരവകുപ്പ്  മന്ത്രിക്ക് നല്‍കിയ കത്തിലാണ് ജയരാമന്റെ മരണം ക്രംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രൊ സി.രവീന്ദ്രനാഥ്  എം.എല്‍.എ.യുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി നിവേദകസംഘം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും നിവേദനം നല്‍കി ജയരാമന്‍ മരണപ്പെട്ടെ ദിവസം രാത്രി 9 ല്‍ശേഷം ബാര്‍ ജീവനക്കാര്‍ ജയരാമനെ കൊണ്ടിട്ട സ്ഥലത്തു തന്നെയാണ് മെയ് 26 ന് പുലര്‍ച്ചെ ജയരാമന്‍ മരിച്ചുകിടന്നതായി കാണപ്പെട്ടതെന്നും ടാര്‍ റോഡില്‍ നിന്നും 4 മീറ്റര്‍ മാറി കിടന്ന ജഡത്തിനരികിലേക്ക് ഒരു വാഹനത്തില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നിരിക്കെ വാഹനം കയറി മരിച്ചതാണ് ജയരാമനെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും എം.എല്‍.എ.യുടെ നേതൃത്വത്തിലുള്ള നിവേദകസംഘം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ബോദ്ധ്യപ്പെടുത്തിയിരുന്നു.

ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മ്മാന്‍മാരായ ജോയ് കൈതാരത്ത്, അഡ്വ പി.ജി.ജയന്‍, ജനറല്‍ കണ്‍വീനറും കോണ്‍ഗ്രസ് ഐ മണ്ഡലം പ്രസിഡന്റുമായ ടി.എം.ചന്ദ്രന്‍, സി.പി.ഐ. ലോക്കല്‍ സെക്രട്ടറി സി.യു.പ്രിയന്‍, സി.പി.ഐ ലോക്കല്‍കമ്മിറ്റി അംഗം പി.കെ.രാജന്‍, പഞ്ചായത്തംഗം കെ.ആര്‍.ഔസേപ്പ് എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!