Breaking News

വായനശാല സന്ദര്‍ശനം നടത്തി ആലത്തൂര്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍

KDA ALPS Alathurഎ.എല്‍.പി.എസ്. ആലത്തൂര്‍ സ്‌കൂള്‍ പി.ടി.എ. യും വായനശാലയും ചേര്‍ന്ന് നടപ്പിലാക്കുന്ന ‘നിത്യവായന’ പദ്ധതിയുടെ  ഉദ്ഘാടനം പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന ഫ്രാന്‍സീസ് നിര്‍വ്വഹിക്കുന്നു.

കൊടകര : വായനവാരാചരണത്തിന്റെ ഭാഗമായി എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ആലത്തൂര്‍ നവോദയ ഗ്രാമീണ വായനശാല സന്ദര്‍ശിച്ചു. സ്‌കൂള്‍ പി.ടി.എ. യും വായനശാലയും ചേര്‍ന്ന് നടപ്പിലാക്കുന്ന ‘നിത്യവായന’ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. കുട്ടികളില്‍ അക്ഷരസ്‌നേഹവും പുസ്തകസ്‌നേഹവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന ഫ്രാന്‍സീസ് നിര്‍വ്വഹിച്ചു.

ആധുനിക സാങ്കേതികവിദ്യകള്‍ വളര്‍ന്നുവരുന്ന ഈ കാലഘട്ടത്തിലും ചെറിയ കുട്ടികളില്‍ പുസ്തകത്തോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കാന്‍ വിദ്യാലയവും വായനശാലയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ ഉദ്യമം ഒരു മികച്ച മാതൃകയാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് റീന ഫ്രാന്‍സീസ് പറഞ്ഞു. നിത്യവായനയുടെ ഭാഗമായി വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും വായനശാലയില്‍ സൗജന്യ അംഗത്വം വിതരണം ചെയ്തു. ആഴ്ചയില്‍ ഒരു ദിവസം കുട്ടികള്‍ക്കായി ഗ്രാമീണ വായനശാല പകല്‍സമയം പ്രവര്‍ത്തിക്കുമെന്ന് സ്വാഗതം ആശംസിച്ച ഗ്രാമീണ വായനശാല പ്രസിഡന്റ് എം.കെ. ഗോപിനാഥന്‍ മാസ്റ്റര്‍ പറഞ്ഞു.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് അംഗം ടി.എം. പ്രബിന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഹെഡ്മിസ്ട്രസ് എം.ഡി. ലീന, വായനശാല ജനകീയ സമിതി അംഗം ടി.എന്‍. ശ്രീനിവാസന്‍, സ്റ്റാഫ് സെക്രട്ടറി പി.എം.ജിന്‍സ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പിടിഎ വൈസ് പ്രസിഡന്റ് പി.കെ. സുതന്‍ നന്ദി പ്രകാശിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!