Breaking News

പോസ്റ്റ്മാന്‍ ജയരാമന്റെ ദുരൂഹമരണം: ജനകീയ ആക്ഷന്‍ കൗണ്‍സില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.

Police station march1കോടാലി:കോടാലിയിലെ പോസ്റ്റ്മാന്‍ ജയരാമന്റെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുക, അനധികൃത ബാര്‍ സ്ഥിരമായി അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.  കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എം.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത്, കെ.വേണുഗോപാല്‍, അഡ്വ. പി.ജി.ജയന്‍, സി.യു.പ്രിയന്‍, പി.ഡി.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.  ശിവരാമന്‍ പോതിയില്‍ സ്വാഗതവും ഉമ്മുകുല്‍സു അസീസ് നന്ദിയും പറഞ്ഞു.

മേരി മാത്യു, കെ.പി.ജോണി, എ.കെ.പുഷ്പാകരന്‍, കെ.ആര്‍.ഔസേപ്പ്, എന്‍.പി.ഓനച്ചന്‍, മോളിതോമസ്, ഷാജിമോള്‍ ബാലന്‍, മിനി ബാബു, കെ.കൃഷ്ണകുമാര്‍, പി.കെ.കൃഷ്ണന്‍കുട്ടി, പിയൂസ് സിറിയക്, രത്‌നം അരവിന്ദ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

ജനകീയ ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ  പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്  പോലീസ് തടഞ്ഞപ്പോള്‍.
ജനകീയ ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!