Breaking News

സമൂഹത്തിന്റെ വ്യത്യസ്ത ചുമതലകള്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കണം ; സി.എന്‍. ജയദേവന്‍ എം.പി.

sreekrishna schoolകൊടകര : സമൂഹത്തിന്റെ വെത്യസ്ത ചുമതലകള്‍ ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാവണമെന്ന് സി.എന്‍. ജയദേവന്‍ എം.പി. പറഞ്ഞു. ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളില്‍ സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി.ടി.എ പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍ എസ്.എസ്.എല്‍.സി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സൗജന്യ യൂണിഫോം വിതരണോദ്ഘാടനം മാനേജ്‌മെന്റ് പ്രതിനിധി എ.ന്‍. നീലകണ്ഠന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം നളിനി ബാലകൃഷ്ണന്‍ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. സന്തോഷ്, പ്രിന്‍സിപ്പാള്‍ ബി.സജീവ്, മാതൃസംഗമം പ്രസിഡന്റ് തുഷം സൈമണ്‍, ഡെപ്യൂട്ടി, ഹെഡ്മിസ്ട്രസ് ആര്‍. വത്സല എന്നിവര്‍ സംസാരിച്ചു.

ഫുള്‍ എ പ്ലസ് ജേതാക്കളായ അഖില സുരേഷ്, ആകാശ് എ മേനോന്‍ എന്നീവിദ്യാര്‍ത്ഥികളും ചടങ്ങില്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് എം. സുനന്ദ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി.ബിജു നന്ദിയും രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!