Breaking News

ലോകലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തി

KDA laharivirudha Prathinjaലോകലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ  ലഹരിവിരുദ്ധ പ്രതിജ്ഞ ചടങ്ങ് കൊടകര ജുമാമസ്ജിദ് ഉസ്താദ് മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

കൊടകര : ലോകലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തി. കെ.പി.സി.സി. യുടെ പ്രത്യേക തീരുമാനമനുസരിച്ച് നടത്തിയ ലഹരി വിരുദ്ധ പ്രതിജ്ഞ ചടങ്ങ് കൊടകര ജുമാമസ്ജിദ് ഉസ്താദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം വൈസ് പ്രസിഡന്റ് ഇ.ഗിരീശന്‍ അദ്ധ്യക്ഷനായി. കനകമല പള്ളിവികാരി ജോണ്‍ കവലക്കാട് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സദാശിവന്‍ കുറുവത്ത്, ടി. ശിവന്‍, പ്രനില ഗിരീശന്‍, പ്രഭാകരന്‍ വൈലോപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
കോടാലി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തി. ലഹരിമുക്തമായ ജീവിതം നയിക്കാന്‍ വ്യാപാരികള്‍ മുന്നോട്ടു വരണമെന്നും പാന്‍പരാഗ് പോലെയുള്ള ലഹരി സാധനങ്ങള്‍ വില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും യോഗം വ്യാപാരികളെ ഉല്‍ബോധിപ്പിച്ചു.

യുണിറ്റ് പ്രസിഡണ്ട് പി.ജി.രഞ്ജിമോന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കൃഷ്ണന്‍കുട്ടി, രാജന്‍ കുഞ്ഞുമോള്‍, സി.ഡി.പോള്‍സന്‍, ശ്രീധരന്‍ കളരിക്കല്‍,വി.കെ.കാസിം,ഫൗസിയ ഷാജഹാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!