Breaking News

അപകടക്കെണി നോക്കിയിരിക്കാതെ ചൂലുമായിറങ്ങി പഞ്ചായത്തംഗങ്ങളായ ദമ്പതിമാര്‍

Road Cleaningകൊടകര: കൊടകര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍. സോമനും കെ.വി. അമ്പിളിയും ചൂലും കോരിയുമായി നട്ടുച്ചയ്ക്ക് കൊടകര മേല്‍പ്പാലം ജങ്ഷനില്‍ ഇറങ്ങി റോഡ് അടിച്ചുവാരിത്തുടങ്ങിയപ്പോള്‍ ജനം അന്തംവിട്ടുനിന്നു.

രണ്ട് ദിവസമായി റോഡില്‍ അപകടക്കെണിയായി കിടന്ന ബേബിമെറ്റല്‍ ഇരുവരും കൂടി വാരിമാറ്റിയപ്പോള്‍ വാഹനങ്ങളില്‍ കടന്നുപോയവര്‍ക്കും നാട്ടുകാര്‍ക്കും കൗതുകം. ലോറിയില്‍നിന്ന് ഊര്‍ന്നുവീണ മെറ്റലില്‍ ചില ബൈക്കുകാര്‍ തെന്നിവീണപ്പോള്‍ പഞ്ചായത്തില്‍ ഫോണ്‍ ചെയ്ത് പറഞ്ഞ് കയ്യും കെട്ടിയിരുന്നവര്‍ക്കുള്ള മറുപടികൂടിയായി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഈ ദമ്പതിമാരുടെ പ്രവര്‍ത്തനം.

കൊടകര മേല്പാലത്തിന് താഴെയാണ് ബേബിമെറ്റല്‍ ചിതറിക്കിടന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് ഇരുവരും റോഡിലെ മെറ്റല്‍ നീക്കാന്‍ തുടങ്ങിയത്. ഉച്ചവെയിലിനെ വകവെയ്ക്കാതെ റോഡ് വൃത്തിയാക്കുന്നത് ജനപ്രതിനിധികളാണെന്ന് അതുവഴി വാഹനങ്ങളില്‍ കടന്നുപോയ പലരും അറിഞ്ഞതുപോലുമില്ല. വിവരം കേട്ടറിഞ്ഞ് മറ്റൊരു പഞ്ചായത്തംഗം എന്‍.ബി. സത്യനും ഇവരുടെ സഹായത്തിനെത്തി.

കൊടകര ഗാന്ധിനഗര്‍ സ്വദേശി സോമനും മനക്കുളങ്ങര സ്വദേശിനി അമ്പിളിയും കൊടകര പഞ്ചായത്ത് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞാണ് വിവാഹിതരായത്. അമ്പിളി കൊടകര ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയും സോമന്‍ ക്ഷേമകാര്യ സമിതി അധ്യക്ഷനുമാണ്. കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!