Breaking News

കനകമല തീര്‍ത്ഥാടന കേന്ദ്രത്തിലെ ദുക്‌റാന തിരുനാളിന് ഒരുക്കങ്ങളായി

KANAKAMALA OOTUTHIRUNNALകൊടകര: കനകമല മാര്‍തോമ കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രത്തിലെ ദുക്‌റാന തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 6.30ന് നടക്കുന്ന സീറോമലബാര്‍ ക്രമത്തിലുള്ള തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. സോജന്‍ ചിറയത്ത്, 8.30ന് ലത്തീന്‍ ക്രമത്തില്‍ നടക്കുന്ന പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. ആന്റണി ഡൊമിനിക് എന്നിവര്‍ മുഖ്യകാര്‍മ്മികരാകും.

10ന് മലങ്കര ക്രമത്തിലുള്ള തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് മൂവാറ്റുപുഴ രൂപത വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് കുന്നുംപുറം കാര്‍മ്മികനാകും -ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10ന് കുരിശുമുടി തീര്‍ത്ഥകേന്ദ്രത്തില്‍ ഫാ. ബിനീഷ് മാങ്കുടിയുടെ കാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയും 12ന് ഫാ. എഡ്വിന്‍ ഫിഗറസിന്റെ കാര്‍മ്മികത്വത്തില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള ദിവ്യബലിയും ഉണ്ടാകും.

പ്രദക്ഷിണത്തോടെ തിരുനാളാഘോഷങ്ങള്‍ സമാപിക്കും. രാവിലെ 7 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 നേര്‍ച്ചസദ്യ വിതരണവും ഉണ്ടാകുമെന്ന് വികാരി ഫാ. ജോണ്‍ കവലക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ഡേവിസ് കുയിലാടന്‍, കൈക്കാരന്‍ ടോജോ കുയിലാടന്‍, ഷോജന്‍ ഡി. വിതയത്തില്‍, രാജു നെല്ലിശേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റിപ്പോര്‍ട്ട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!