Breaking News

മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ മാസാചരണം

നെല്ലായി : മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ കര്‍ക്കിടക രാമായണ മാസാചരണം വ്യാഴാഴ്ച ആരംഭിക്കും. എല്ലാ ദിവസവും ഗണപതിഹോമം, കര്‍ക്കിടക പൂജ, ത്രികാല പൂജ, നിറമാല, ഭഗവതിസേവ എന്നിവ ഉണ്ടാകും.

മഹാഗണപതിഹോമം, മഹാ മൃത്യുഞ്ജയഹോമം, തിലഹോമം, മഹാ സുകൃതഹോമം തുടങ്ങിയ ചതുര്‍ഹോമങ്ങളും ഹിന്ദു പുരാണങ്ങളെ ആസ്പദമാക്കി ക്വിസ് മത്സരവും ഉണ്ടാകും. കര്‍ക്കിടക മാസത്തെ ആദ്യത്തെ 7 നാളുകളില്‍ വൈകീട്ട് മൂന്നു മുതല്‍ രാമായണ പാരായണവും ഉണ്ടാകും. ഈ വര്‍ഷത്തെ മഹാഗണപതിഹോമവും മഹാ മൃത്യുഞ്ജയഹോമവും ജൂലായ് 20 നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!