Breaking News

ആത്മഹത്യയിലേക്ക് നയിച്ചത് ആത്മാഭിമാനം ; ഞെട്ടലോടെ വാസുപുരം ഗ്രാമം

Athmahathya copyകൊടകര: അച്ഛനും അമ്മയും മകളുമടക്കം ഒരുകുടുംബത്തിലെ 3 പേരെ ആത്മഹത്യക്കു പ്രേരിപ്പിച്ചത് ആത്മാഭിമാനം. വാസുപുരം കുറ്റിപ്പറമ്പില്‍ സുരേഷ്ബാബു(43), ഭാര്യ സജില(38), മകള്‍ ദൃശ്യ(15) ,മകന്‍ ആദര്‍ശ് (16) എന്നിവരാണ് ബുധനാഴ്ച മരിച്ചത്. വിഷം ഉള്ളില്ചെന്ന നിലയി ഗുരുതരാവസ്ഥയിൽ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദർശ് രാത്രിയോടെയാണ് മരിച്ചത്.

സ്വകാര്യബസ്സിലെ കണ്ടക്ടറായിരുന്ന ബാബുവും ഭാര്യയുംചേര്‍ന്ന് സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു.സജിലയാണ് കൂടുതലായും സാമ്പത്തികകാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്നത്. സാമ്പത്തികശേഷിയുള്ളവരില്‍നിന്നും സഹകരണസംഘങ്ങളില്‍നിന്നുമൊക്കെ പണം വാങ്ങിയിരുന്നു.ഡെപ്പോസിറ്റായും മറ്റും വന്‍തുകകള്‍ പലരില്‍നിന്നും ചെറിയപലിശക്കു വാങ്ങിയിരുന്നു. ഇത് തിരിച്ച് മറ്റുപലര്‍ക്കും പലിശക്കും മറിച്ചുകൊടുക്കുമായിരുന്നു.

എന്നാല്‍  കൊടുത്തവര്‍ കൃത്യമായി പണം തരാതിരിക്കുകയും വാങ്ങിച്ചവര്‍ ആവശ്യപ്പെടുവരികയും ചെയ്തതോടെ പിടിച്ചുനില്‍ക്കാനാവാത്തത് ആത്മാഭിമാനം കൈവിടാന്‍ ആഗ്രഹിക്കാത്ത ഇവരില്‍ ആത്മഹത്യാപ്രേരണയുണ്ടാക്കിയിട്ടുണ്ടാവാം. പണം ചോദിച്ച് വീട്ടിലേക്ക് ആളുകള്‍ വന്നുതുടങ്ങിയതോടെ നില്‍ക്കക്കള്ളിയില്ലാതായി.ഏറെ നാളായി ഇവരുടെ സാമ്പത്തികപ്രതിസന്ധി നാട്ടുകാരിലും സംസാരവിഷയമായിരുന്നു.എങ്കിലും ഇത്തരത്തില്‍ ഒരു ദുരന്തം നാട്ടുകാരും പ്രതീക്ഷിച്ചില്ല.കുടുംബത്തിന്റെ കൂട്ട ആത്മഹത്യയുടെ ഞെട്ടലിലാണ്  വാസുപുരം ഗ്രാമം.  4 പേരുടേയും മൃതദേഹങ്ങള്‍ സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പില്‍ നടക്കും.

റിപ്പോര്‍ട്ട് : കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!