Breaking News

വെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്നു

കൊടകര: അഴകത്ത് വീട്ടുപടിക്കല്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ രക്ഷപ്പെട്ടു. അഴകം മഠത്തിക്കര വേലായുധന്റെ ഭാര്യ കാര്‍ത്ത്യായനി (73) യുടെ രണ്ടേമുക്കാല്‍ പവന്റെ താലിമാലയാണ് നഷ്ടപ്പെട്ടത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സമീപത്ത് തന്നെയുള്ള മകന്റെ വീട്ടിലെത്തിയതായിരുന്നു കാര്‍ത്ത്യായനി. റോഡിലൂടെ നടന്ന് വീട്ടിലേക്കുള്ള ഗേറ്റ് കടക്കുമ്പോള്‍ മുന്‍വശത്ത് റോഡിലൂടെ രണ്ടുപേര്‍ ബൈക്കില്‍ വന്നു. കാര്‍ത്ത്യായനി വീടിന്റെ ഉമ്മറത്തേക്ക് കയറുന്നതിനിടെ ബൈക്കില്‍ പിന്നിലിരുന്ന യുവാവ് ഇറങ്ങിവന്ന് തമിഴില്‍ ‘തണ്ണി വേണം’ എന്നാവശ്യപ്പെട്ടു. കണ്ടാല്‍ മലയാളിയെന്ന് തോന്നുന്നയാള്‍ തമിഴില്‍ പറയുന്നത് കേട്ട് സംശയം തോന്നിയ കാര്‍ത്ത്യായനി, ആവശ്യം ഗൗനിക്കാതെ വീടിനകത്തേക്ക് കടന്നു.

ഇതിനിടയില്‍ യുവാവ് ഗേറ്റ് തുറന്ന് വേഗത്തില്‍ എത്തി പുറകില്‍നിന്ന് മാല പൊട്ടിച്ചെടുത്ത് ഓടി ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ബൈക്ക് ഓടിച്ചയാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നതായും കാര്‍ത്ത്യായനി പറഞ്ഞു. കൊടകര പോലീസില്‍ പരാതി നല്‍കി.റിപ്പോര്‍ട്ട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!