Breaking News

ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളിലെ കുട്ടികള്‍ ഡയറിഫാമുകള്‍ സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ സി. ശാലിനി ഡയറി ഫാമില്‍ വച്ച് കുട്ടികള്‍ക്ക് ക്ലാസ്സെടുക്കുന്നു.
ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ സി. ശാലിനി ഡയറി ഫാമില്‍ വച്ച് കുട്ടികള്‍ക്ക് ക്ലാസ്സെടുക്കുന്നു.

കൊടകര : ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളിലെ ഡയറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തിയിലെ ഡയറിഫാമുകള്‍ സന്ദര്‍ശിച്ചു. നന്തിക്കര, കരുവന്നൂര്‍, താണിശ്ശേരി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ ഫാമുകള്‍ സന്ദര്‍ശിച്ച് പശുപരിപാലനത്തിന്റെ വിവിധവശങ്ങള്‍ മനസ്സിലാക്കി. ഡയറി മേഖലയെക്കുറിച്ച് ആഴത്തില്‍ അറിവ് നേടുന്നതിന് കുട്ടികള്‍ക്ക് ഈ പഠനപര്യടനം സഹായകമായി.

ഗുജറാത്ത് തനത് ഇനമായ ഗീര്‍, കയാങ്ക്, സാഹില്‍ മറ്റ് അത്യുല്‍പാദനശേഷിയുള്ള ഹോള്‍സ്റ്റീന്‍ ഫ്രെഷ്യന്‍, സുനന്ദിനി തുടങ്ങിയ പശുക്കളുടെ പ്രജനനം, പാലുല്പാദനം, സംരക്ഷണം എന്നീ കാര്യങ്ങളെക്കുറിച്ച് അറിവ് നേടി.   ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ സി. ശാലിനി ഓരോ ഫാമിലും വച്ച് കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. അസിസ്റ്റന്റ് ഡയറി ഫാം ഇന്‍സ്ട്രക്റ്റര്‍ എന്‍.എസ്. അമ്പിളി, ആനന്ദപുരം ക്ഷീരോല്പാദകസഹകരണസംഘം സെക്രട്ടറി കെ. ബാലകൃഷ്ണന്‍, ഡയറി ക്ലബ് കണ്‍വീനര്‍ കെ.ആര്‍. ശശികുമാര്‍, മാതൃസംഗമം പ്രസിഡന്റ് തുഷം സൈമണ്‍, അദ്ധ്യാപികമാരായ കെ.എസ്. ശ്രീവിദ്യ, സി.ആര്. രൂപവതി, ജോളി ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഡയറി ക്ലബിലെ 25 കുട്ടികളാണ് പഠനപര്യടനത്തില്‍ പങ്കെടുത്തത്. രണ്ട് വര്‍ഷമായി വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഡയറി ക്ലബിലെ അംഗങ്ങള്‍ ജില്ല – ബ്ലോക്ക് ക്ഷീരോത്സവങ്ങള്‍, കാര്‍ഷിക സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!