Breaking News

കരാര്‍ ഒപ്പുവക്കാനായത് കടുത്ത നിലപാടിലൂടെ; കെ.മുരളീധരന്‍ എം.എല്‍.എ

പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് സ്റ്റാഫ് ആന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ (ഐ.എന്‍.ടി.യു.സി)   രജത ജൂബിലി ആഘോഷം  കെ.മുരളീധരന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു.
പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് സ്റ്റാഫ് ആന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ (ഐ.എന്‍.ടി.യു.സി) രജത ജൂബിലി ആഘോഷം കെ.മുരളീധരന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു.

കൊടകര : ലോക്കൗട്ടിലേക്ക് നയിക്കാതെ പേരാമ്പ്ര അപ്പോളോ ടയേഴ്‌സിലെ തൊഴിലാളികള്‍ക്ക് മാന്യമായ ശമ്പളവര്‍ദ്ധനവ് ഉണ്ടാക്കിയ കരാര്‍ ഒപ്പുവെക്കാന്‍ സാധിച്ചത് മറ്റു യൂണിയനുകളെ സഹകരിപ്പിച്ച് മാനേജ്‌മെന്റിനോടും ലേബര്‍കമ്മീഷണറോടും ആവശ്യപ്പെട്ടെടുത്ത കടുത്ത  നിലപാടിലൂടെയാണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ .

കമ്പനിയുടെ എല്ലാ മേഖലകളിലും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ നിര്‍ണ്ണായക ശക്തിയായി പ്രവര്‍ത്തിക്കാന്‍  യൂണിയന് സാധിച്ചിട്ടുണ്ടെന്നും തൊഴിലിനും തൊഴിലാളിക്കും വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമായ ഐ.എന്‍.ടി.യു.സി. ക്കു സാധിച്ചെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് സ്റ്റാഫ് ആന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ (ഐ.എന്‍.ടി.യു.സി)   രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത്  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി മുഖ്യാതിഥിയായി. ജനറല്‍ സെക്രട്ടറി കെ.എ. ജോയ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ജോണി പുല്ലന്‍, ജെസ്റ്റിന്‍ ഡൊമിനിക്, കെ.വി. പോള്‍സണ്‍, ജോയിന്റ് സെക്രട്ടറിമാരായ ഷൈന്‍ മുണ്ടക്കല്‍, നിക്‌സന്‍ വി.എസ്., പോള്‍ മംഗലന്‍ എന്നിവര്‍ പ്രസംഗിച്ചു.

രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച്  9ന് കുടുംബ സംഗമവും 26ന് ” വ്യവസായ സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് ട്രേഡ് യൂണിയനുകളുടെ ആനുകാലിക പ്രസക്തിയും തൊഴിലാളികളുടെ പങ്കും” എന്ന വിഷയത്തില്‍ സെമിനാറും നടത്തും. വിരമിച്ച എല്ലാ ജീവനക്കാരേയും, മുന്‍ ഭാരവാഹികളേയും ചടങ്ങില്‍ ആദരിക്കും. 28ന് സമാപന സമ്മേളനത്തില്‍ സോവനീര്‍ പ്രകാശനവും അപ്പോളൊ ജീവനക്കാരുടെ അവയവദാന സമ്മത പത്രം സീകരണവും ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്ക് സാമ്പത്തിക സഹായം വിതരണവും നടക്കും.  മന്ത്രിമാര്‍, കെ.പി.സി.സി. നേതാക്കള്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!