Breaking News

അപ്പോളൊ ടയേഴ്‌സ് സി.ഐ.ടി.യു വാര്‍ഷികസമ്മേളനം

കൊടകര : അപ്പോളോ ടയേഴ്‌സ് എംപ്ലോയീസ് (സി.ഐ.ടി.യു) വാര്‍ഷിക സമ്മേളനവും സെമിനാറും, വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും 7, 8 തിയ്യതികളില്‍ നടക്കും. 7 ന് ഉച്ചയ്ക്ക് 2 ന നടക്കുന്ന ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന സമ്മേളനം സി.പി.ഐ. (എം.) ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എ. ബി.ഡി. ദേവസ്സി അദ്ധ്യക്ഷനായിരിക്കും.

പുതുക്കാട് എം.എല്‍.എ. സി. രവീന്ദ്രനാഥ് ഉപഹാര സമര്‍പ്പണം നടത്തും. ഉച്ചയ്ക്ക് 3 ന് നവലിബറല്‍ നയങ്ങളും പുതിയ വെല്ലുവിളികളും എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന സെമിനാര്‍ സി.പി.ഐ. (എം.) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രന്‍ അദ്ധ്യക്ഷനായിരിക്കും.

8 ന് നടക്കുന്ന വാര്‍ഷിക സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് എം.എം.വര്‍ഗ്ഗീസ് അദ്ധ്യക്ഷനായിരിക്കും. പത്രസമ്മേളനത്തില്‍ ഇ.കെ.കൃഷ്ണന്‍, കെ.ജെ.ജോയ്, സി.എ.രാജീവ്, കെ.കെ.ഷാജു, കെ.കെ.ഗോപി എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!