കല്ലേറ്റുംകര : കെ.കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ഐ.എം.എ. ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ കോളേജില്‍ വെച്ച് സന്നദ്ധ രക്തദാന ക്യാംപ് സംഘടിപ്പിച്ചു.
ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അയ്യപ്പന്റെ അങ്കാരത്ത് ക്യാംപ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഷീജ പി.ആര്. ,വാര്‍ഡ് മെമ്പര്‍ രമണി ഉദയന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ബാലഗോപാല്‍ ,അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ബിന്ദു തോമസ് എന്നിവര്‍ പ്രസംഗിച്ചു.