Breaking News

ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഔദ്യോഗിക ഇടയസന്ദര്‍ശനം നടത്തി.

KDA Idaya Sandarsanamകൊടകര : സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ്  മാര്‍ പോളി കണ്ണൂക്കാടന്‍ ഔദ്യോഗിക ഇടയസന്ദര്‍ശനം നടത്തി. രാവിലെ  7.30 ന്  അഭിവന്ദ്യ  പിതാവിനെ  പള്ളി ഗേറ്റില്‍ നിന്നും സ്വീകരിച്ചു. വികാരി റവ. ഫാ. തോമസ്‌ ആലുക്കല്‍ പിതാവിനെ ഔദ്യോഗികമായി സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന്   ഔദ്യോഗിക ഇടയ സന്ദര്‍ശനം പിതാവ് നിലവിളക്കില്‍ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വി. കുര്‍ബ്ബാന പിതാവ് അര്‍പ്പിച്ചു. ഇരിഞ്ഞാലക്കുട രൂപത വൈസ് ചാന്‍സിലര്‍ ഫാ നെവിന്‍ ആട്ടോക്കാരന്‍, ബിഷപ്സ് സെക്രട്ടറി ഫാ വിപിന്‍ കളബാടന്‍, കൊടകര ഫൊറോന വികാരി ഫാ. തോമസ്‌ ആലുക്കല്‍, അസി വികാരി ഫാ റോബി താളിപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

സെമിത്തേരിയില്‍ പൂര്‍വ്വികര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തി. ശിശുക്കള്‍ക്കും രോഗികള്‍ക്കും പിതാവ് പ്രാര്‍ത്ഥനയും ആശിര്‍വാദവും നല്‍കി.പ്രതിനിധിയോഗ അംഗങ്ങള്‍, കുടുംബസമ്മേളനഭാരവാഹികള്‍,സംഘടന – പ്രസ്ഥാന ഭാരവാഹികള്‍, മതബോധന വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍ എന്നിവരുമായി പിതാവ്  കൂടികാഴ്ച നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!