Breaking News

തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ വ്യക്തിത്വ വികസന പഠനക്ലാസ്സ്

കൊടകര : തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള വ്യക്തിത്വവികസന പഠനക്ലാസ്സ് ആഗസ്റ്റ് 15 ന് ഉച്ചതിരിഞ്ഞ് 3 മണിമുതല്‍ 6.30 വരെ എന്‍.എസ്. സന്തോഷ് മാസ്റ്ററുടെ നേതൃത്വത്തില്‍ നടക്കുന്നു. ക്ഷേത്രം തന്ത്രി ഡോ. ടി.എസ്. വിജയന്‍ ”രാമായണം നിത്യജീവിതത്തില്‍” എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തും.

”സദ്ഗമയ” പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 9745824006, 9447021281 എന്നീ നമ്പറുകളില്‍ വിളിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മൂല്യാധിഷ്ഠിത ജീവിതവും ദിശാബോധവും ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള കാഴ്ചപാടും നല്‍കുന്ന ”സദ്ഗമയ” പരിപാടി തികച്ചും സൗജന്യമായാണ് ക്ഷേത്രസമിതി നടത്തിവരുന്നത്.
റിപ്പോര്‍ട്ട് : എന്‍.പി. ശിവന്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!