Breaking News

വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് വൃദ്ധ മരിച്ചു.

janaki-70-aloorകൊടകര : വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു വൃദ്ധ മരിച്ചു.ആളൂര്‍ പൊരുന്നംകുന്ന് പരേതനായ നാരായണത്ത് ഗോപാല്‍ സിംഗിന്റെ ഭാര്യ ജാനകി (70) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഓലമേഞ്ഞ വീടിന്റെ അടുക്കളയോടുചേര്‍ന്നുള്ള ഭാഗത്തെ മണ്ണിഷ്ടികകൊണ്ടുള്ള ചുമര്‍ ഇടിഞ്ഞു വീണാണ് മരണം.

സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇവരോടൊപ്പം താമസിക്കുന്ന മകന്‍ ഷാജു രാവിലെ അഞ്ചുമണിക്ക് ജോലിക്ക് പോയതിനുശേഷമാണ് സംഭവം. എട്ടുമണിയോടെ അയല്‍വീട്ടുകാരാണ് ചുമരിടിഞ്ഞു കിടക്കുന്നതായി കണ്ടത്. വന്നുനോക്കിയപ്പോള്‍ ജാനകിയെ ഇടിഞ്ഞ ഭിത്തിക്കടിയില്‍ മരിച്ചു കിടക്കുന്നതായി കണ്ടു.

കൊടകര എസ്.ഐ. കെ.കെ. ഷണ്‍മുഖന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.ചാലക്കുടി തഹസില്‍ദാര്‍  സ്ഥലത്തെത്തി ജാനകിയുടെ ബന്ധുക്കള്‍ക്ക് അടിയന്തിരസഹായമായി 10000 രൂപ കൈമാറി. ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.ജയശ്രീ ആളൂര്‍ വില്ലേജോഫീസര്‍ എം.ബി.ചിത്തരഞ്ജന്‍ ,ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അയ്യപ്പന്‍ ആങ്കാരത്ത് എന്നിവര്‍ സ്ഥലത്തെത്തി. മക്കള്‍: ബാബു, ഷാജു, ബീന  മരുമക്കള്‍: മോഹിനി, ശശി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!