Breaking News

സിയാസ് വരുന്നു; എസ് എക്‌സ് ഫോര്‍ നിര്‍മ്മാണം നിര്‍ത്തി

എസ് എക്‌സ് ഫോര്‍ സെഡാന്റെ നിര്‍മ്മാണം മാരുതി സുസുക്കി അവസാനിപ്പിച്ചു. പുതിയ കാര്‍ സിയാസ് വിപണിയിലെത്തുന്നതിന്റെ മുന്നോടിയായിട്ടാണിത്. ഏതാനും മാസങ്ങളായി തൃപ്തികരമായ വില്‍പ്പന കൈവരിക്കാന്‍ എസ് എക്‌സ് ഫോറിന് കഴിഞ്ഞിരുന്നില്ല. 250 ഓളം കാറുകള്‍ മാത്രമാണ് പ്രതിമാസം വിറ്റഴിച്ചിരുന്നത്. ഹോണ്ട സിറ്റിയും ഹ്യുണ്ടായ് വെര്‍ണയും അടക്കമുള്ള പുതിയ കാറുകളാണ് എസ് എക്‌സ് ഫോറിന് ഭീഷണി ഉയര്‍ത്തിയത്. മികച്ച രൂപഭംഗിയും ആധുനിക സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെട്ട സിയാസ് സെഡാന്‍ സി സെഗ്മെന്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് മാരുതി സുസുക്കി.
102 പി എസ് പരമാവധി കരുത്ത് പകരുന്ന 1.6 ലിറ്റര്‍ നാലുസിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമായി മാരുതി സുസുക്കിയുടെ എസ് എക്‌സ് ഫോര്‍ 2007 ലാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. പിന്നീട് ഇതിന്റെ എന്‍ജിന്‍ വി.വി.ടി (വേരിയബിള്‍ വാല്‍വ് ടൈമിങ്) സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ നവീകരിച്ചു. 2010 ല്‍ എസ് എക്‌സ് ഫോറിന്റെ സി എന്‍ ജി വകഭേദവും 2011 ല്‍ 1.3 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനും മാരുതി സുസുക്കി അവതരിപ്പിച്ചു. ആദ്യവര്‍ഷങ്ങളില്‍ മികച്ച സ്വീകരണമാണ് എസ് എക്‌സ് ഫോറിന് ലഭിച്ചിരുന്നത്. യൂസ്ഡ് കാര്‍ വിപണിയിലും ഈ കാറിന് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നു.ഫിബ്രവരിയില്‍ നടന്ന ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് സിയാസിനെ മാരുതി സുസുക്കി ആദ്യമായി അവതരിപ്പിച്ചത്. എസ് എക്‌സ് ഫോറിനെക്കാള്‍ സ്ഥലസൗകര്യമമുള്ള കാറാണിത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുള്ള സിയാസ് കാറുകള്‍ മാരുതി സുസുക്കി വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷ. എര്‍ട്രിഗ കോംപാക്ട് എം പി വിയിലുള്ള 1.4 ലിറ്റര്‍ കെ 14 എന്‍ജിനും 1.3 ലിറ്റര്‍ ഡി ഡി ഐ എസ് മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനുമാവും കാറിന് കരുത്ത് പകരുകയെന്നാണ് കരുതുന്നത്. മാനുവല്‍ , ഓട്ടോമാറ്റിക് ട്രാന്‍സ് മിഷന്‍ വകഭേദങ്ങള്‍ വിപണിയിലെത്തും. സെലിറിയോ ഹാച്ച്ബാക്കിലുള്ള ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്‌സാവും കാറിലുണ്ടാവുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!