Breaking News

കൊടകരയിലെ അഷ്ടമി രോഹിണി ആഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു.

കൊടകര : കൊടകരയിലെ അഷ്ടമി രോഹിണി ആഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു. കൊടകര പൂനിലാര്‍ക്കാവ് ഭജനമണ്ഡപത്തില്‍ നടന്ന സ്വാഗതസംഘ രൂപീകരണയോഗത്തില്‍ നിന്നും 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സ്വാഗതസംഘം അദ്ധ്യക്ഷനായി മറ്റത്തൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറും സാഹിത്യകാരനുമായ കെ. പ്രസാദിനെ തെരഞ്ഞെടുത്തു.

ഉപാദ്ധ്യക്ഷരായി രാജേന്ദ്രന്‍ നമ്പൂതിരി, എം.എന്‍. തിലകന്‍, ഉണ്ണികൃഷ്ണന്‍ എടാട്ട്, എ. രാധാകൃഷ്ണന്‍, എം.കെ. സുകുമാരന്‍, എം.വി. സുകുമാരന്‍ എന്നിവരെയും തെരഞ്ഞെടുത്തു. ആഘോഷ പ്രമുഖ് ആയി പി.കെ. രാജനെ തെരഞ്ഞെടുത്തു. സഹ ആഘോഷപ്രമുഖരായി എം. സുനില്‍കുമാര്‍, പ്രദീപ്, സിദ്ധന്‍ ടി.സി., എം.ഡി. ജ്യോതിഷ് ബാബു, സി.വി. ഉണ്ണികൃഷ്ണന്‍, കെ.വി. സുരേഷ് ബാബു, ബിനോയ് മറ്റത്തൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

രക്ഷാധികാരിമാരായി കൈമുക്ക് വൈദികന്‍ ശ്രീധരന്‍ നമ്പൂതിരി, എ.വൈ. മോഹന്‍ദാസ് മാസ്റ്റര്‍, കെ. ആര്‍. ദിനേശന്‍, ഡോ. ശ്രീകുമാര്‍, ഡോ. ജയദീപ്, പി.കെ. സുബ്രഹ്മണ്യന്‍, ഇ. കൃഷ്ണന്‍നായര്‍, വിജയന്‍ നെടിയംപറമ്പത്ത്, ഗോപി കുണ്ടനി, അന്നമനട പരമേശ്വരമാരാര്‍, എം.ഡി. കുമാരന്‍ എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തില്‍ പി.എസ്. ചന്തു അദ്ധ്യക്ഷനായിരുന്നു. പി.കെ. രാജന്‍ സ്വാഗതവും ഉണ്ണികൃഷ്ണന്‍ എടാട്ട് നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!