Breaking News

അപ്പോളൊ ടയേഴ്‌സിലെ മുന്‍ തൊഴിലാളികളെ ആദരിച്ചു

പേരാമ്പ്ര അപ്പോളൊ ടയേഴ്‌സ് സ്റ്റാഫ് ആന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സെമിനാര്‍ ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്യുന്നു.
പേരാമ്പ്ര അപ്പോളൊ ടയേഴ്‌സ് സ്റ്റാഫ് ആന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സെമിനാര്‍ ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : പേരാമ്പ്ര അപ്പോളൊ ടയേഴ്‌സ് സ്റ്റാഫ് ആന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ (ഐ.എന്‍.ടി.യു.സി.) രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെമിനാറും മുന്‍ ഭാരവാഹികളേയും റിട്ടയര്‍ ചെയ്ത എല്ലാ ജീവനക്കാരേയും ആദരിച്ചു. ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു.

യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.എ. ജോയി അദ്ധക്ഷനായി. തൊഴില്‍ മേഘല നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ കുറിച്ച് നടത്തിയ സെമിനാറില്‍ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി എം.എം. വര്‍ഗ്ഗീസ്, ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്‍, എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി എ.എന്‍.രാജന്‍, അപ്പോളൊ ടയേഴ്‌സ് എച്ച്.ആര്‍.ഹെഡ് എ.എസ്. ഗിരീഷ് എന്നിവര്‍ ക്ലാസെടുത്തു. ഐ.എന്‍.ടി.യു.സി. വൈസ് പ്രസിഡന്റുമാരായ ജോണി പുല്ലന്‍, ജെസ്റ്റിന്‍ ഡൊമിനിക്, സി.ഐ.ടി.യു. ജന. സെക്രട്ടറി സി.എ. രാജീവ്, ബി.എം.എസ്. ജന. സെക്രട്ടറി സേതുമാധവന്‍, എ.ടി.ഡബ്ലിയു.എം. വര്‍ക്കിംഗ് പ്രസിഡന്റ്‌ബേബി വര്‍ഗ്ഗീസ്, ഐ.എന്‍.ടി.യു.സി. യൂണിയന്‍ ജോ. സെക്രട്ടറിമാരായ വി.എസ്. നിക്‌സന്‍, ഷൈന്‍ മുണ്ടക്കല്‍, ഡേവീസ് കോക്കാടന്‍, ട്രഷറര്‍ പോള്‍ മംഗലന്‍ എന്നിവര്‍ സംസാരിച്ചു.

രജത ജൂബിലി സമാപന സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് 5ന് യൂണിയന്‍ പ്രസിഡന്റ് കെ.മുരളീധരന്‍ എം.എല്‍.എ. അദ്ധ്യക്ഷതവഹിക്കും. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. തൃശൂര്‍ ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുള്‍ റഹ്മാന്‍കുട്ടി മുഖ്യാതിഥിയാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!