Breaking News

എ.എല്‍.പി.എസ്. ആലത്തൂര്‍ സ്‌കൂള്‍ വയോധികരെ ആദരിച്ചു

KDA ALPS Alathur 1കൊടകര : എ.എല്‍.പി.എസ്. ആലത്തൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നാട്ടിലെ 70 വയസ്സിന് മുകളിലുള്ള വയോധികരെ വിദ്യാലയത്തിലേക്ക് ക്ഷണിച്ച് ആദരിച്ചു. പഴയകാല ഓണ അനുഭവങ്ങളെക്കുറിച്ചും പുതിയ കാലത്തെ ഓണത്തെപറ്റിയുമുള്ള അറിവുകള്‍ അവര്‍ പുതിയ തലമുറക്ക് പകര്‍ന്ന് നല്‍കി.

ഓണപ്പാട്ട് പാടിയും, ഓണകഥകള്‍ പറഞ്ഞും സദസ്സിനെ ഒന്നടങ്കം അവര്‍ കൈയ്യിലെടുത്തു. പാദപൂജ ചെയ്തും, പൂച്ചെണ്ട് നല്‍കിയും, പൊന്നാടയണിയിച്ചും, സദ്യ നല്‍കിയും അവരുടെ മനം കുളിര്‍പ്പിച്ചാണ് കുട്ടികളും പി.ടി.എ. അംഗങ്ങളും അവരെ തിരിച്ചയച്ചത്. പുതുക്കാട് എം.എല്‍.എ. പ്രൊഫ. സി. രവീന്ദ്രനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.   ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു.  പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രസാദ് എല്ലാവരെയും പൊന്നാടയണിയിച്ച് ആദരിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍. ലാലു, ആന്റണി തണ്ടിയേക്കല്‍, ത്രേസ്യാമ്മ തണ്ടിയേക്കല്‍ , ഹെഡ്മിസ്ട്രസ്സ് എം.ഡി. ലീന, പി.ടി.എ. പ്രസിഡന്റ് പി.കെ. സുതന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!