Breaking News

പഴയ സംസ്‌കാരത്തെ പുതിയ സംസ്‌കാരമാക്കിമാറ്റി ആനന്ദപുരത്തെ വാഴ കൃഷി ; മന്ത്രി കെ.പി. മോഹനന്‍

ANANDHPURAMSCHOOLആനന്ദപുരം : പഴയ സംസ്‌കാരത്തെ പുതിയ സംസ്‌കാരമാക്കി മാറ്റുന്ന പ്രവര്‍ത്തനമാണ് ആനന്ദപുരത്തെ വാഴ കൃഷിയിലൂടെ നിറവേറിയതെന്ന് കൃഷി മന്ത്രി കെ.പി. മോഹനന്‍. ആന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ഓണത്തിനൊരു കുല പഴം സമഗ്ര നേന്ത്രവാഴ കൃഷി പദ്ധതിയുടെ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്വയം ഉത്പാദിപ്പിക്കുന്ന കാര്‍ഷികോത്പന്നത്തിന്റെ മാധുര്യം എത്ര നുണഞ്ഞാലും തീരാത്തതാണെന്ന് മന്ത്രി പറഞ്ഞു.

കുട്ടികള്‍ നല്ല മനസ്സിന്റെ ഉടമകളാണ്. അവരെ ശരിയായി നയിച്ചാല്‍ അവര്‍ നല്ല പൗരന്മാരായി തീരും. ചെറുപ്പത്തിലെ കാര്‍ഷിക പരിശീലനങ്ങള്‍ പകര്‍ന്ന് നല്കിയാല്‍ അവരെ ഉത്തമ കര്‍ഷകരാക്കി മാറ്റിയെടുക്കാം. കാര്‍ഷിക മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ എന്ത് ചെയ്യുന്നുവെന്നാണ് സര്‍ക്കാര്‍ ഉറ്റ് നോക്കുന്നത്. അവര്‍ക്ക് എന്ത് നല്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. കുട്ടികള്‍ ഏറ്റെടുത്ത വാഴ കൃഷിയുടെ പ്രചാരകനായി താന്‍ മാറുമെന്ന് മന്ത്രി വേദിയില്‍ പ്രഖ്യാപിച്ചു. വെറുതെയിരുന്ന് കളയുന്ന സമയം കാര്‍ഷിക മേഖലയ്ക്കായി മാറ്റിയാല്‍ പൊന്ന് വിളയിക്കാന്‍ കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.ജി. ശങ്കരനാരായണന്‍ അദ്ധ്യക്ഷനായിരുന്നു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ബി. രാഘവന്‍ മാസ്റ്റര്‍ കര്‍ഷക കുടുംബത്തെ ആദരിച്ചു. പ്രിന്‍സിപ്പല്‍ ബി. സജീവ് പദ്ധതി വിശദീകരണം നടത്തി.

കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.കെ. സുധ, പ്രധാന അദ്ധ്യാപിക എം. സുനന്ദ, ബ്ലോക്ക് പഞ്ചായത്ത് അംഗം നളിനി ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. സന്തോഷ്, പി.ടി.എ. പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍, മാനേജര്‍ ലീല അന്തര്‍ജനം, മാതൃസംഘം പ്രസിഡണ്ട് വിനു സുബ്രഹ്മണ്യന്‍, കൃഷി ഓഫീസര്‍ റിസമോള്‍, റൂറല്‍ ബാങ്ക് പ്രസിഡണ്ട് ജോമി ജോണ്‍, പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍. ശശികുമാര്‍, വിദ്യാര്‍ത്ഥി പ്രതിനിധി മിലന്‍ ലാല്‍, സ്റ്റാഫ് സെക്രട്ടറി ബി. ബിജു, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ആര്‍. വത്സല എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!