Breaking News

വീട്ടുമുറ്റത്തും വിദ്യാലയമുറ്റത്തും കോവല്‍

എ.എല്‍.പി.എസ്. ആലത്തൂര്‍ സ്‌കൂളില്‍ നടപ്പിലാക്കുന്ന ''വിദ്യാലയമുറ്റത്തും വീട്ടുമുറ്റത്തും കോവല്‍'' പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം പറപ്പൂക്കര പഞ്ചായത്ത് കൃഷിഭവന്‍ ഓഫീസര്‍ എം.ജി. സുജാത നിര്‍വ്വഹിക്കുന്നു.
എ.എല്‍.പി.എസ്. ആലത്തൂര്‍ സ്‌കൂളില്‍ നടപ്പിലാക്കുന്ന ”വിദ്യാലയമുറ്റത്തും വീട്ടുമുറ്റത്തും കോവല്‍” പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം പറപ്പൂക്കര പഞ്ചായത്ത് കൃഷിഭവന്‍ ഓഫീസര്‍ എം.ജി. സുജാത നിര്‍വ്വഹിക്കുന്നു.

കൊടകര : എ.എല്‍.പി.എസ്. ആലത്തൂര്‍ സ്‌കൂളില്‍ എല്ലാ വിദ്യാര്‍ത്ഥികളും വീട്ടുമുറ്റത്ത് കോവല്‍ പന്തല്‍ ഒരുക്കാന്‍ തയ്യാറായി കഴിഞ്ഞു. വിദ്യാലയത്തില്‍ നടപ്പിലാക്കുന്ന ”വിദ്യാലയമുറ്റത്തും വീട്ടുമുറ്റത്തും കോവല്‍” പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കുള്ള കോവല്‍ തൈച്ചെടിയുടെ വിതരണോദ്ഘാടനം വിദ്യാലയാങ്കണത്തില്‍ വെച്ച് നടന്നു.

പോഷകഗുണമുള്ള ശുദ്ധമായ പച്ചക്കറികള്‍ വിദ്യാലയ ഉച്ചഭക്ഷണ പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ആദ്യപടിയായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ മാസത്തേയും പരിചരണവും, വളര്‍ച്ചാമാറ്റങ്ങളും മറ്റും കൃത്യമായി രേഖപ്പെടുത്തി മൂല്യനിര്‍ണ്ണയം നടത്താവുന്ന വിധത്തിലുള്ള പദ്ധതിരേഖ എല്ലാകുട്ടികള്‍ക്കും നല്‍കി. ഇതിനോടൊപ്പം സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പച്ചക്കറിത്തോട്ടത്തിന്റെ വിത്തുപാക്കറ്റ് വിതരണവും നടന്നു.

വിദ്യാലയ കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നാട്ടിലെ കര്‍ഷകരുടേയും, പി.ടി.എ. യുടേയും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞിരുന്നു. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം പറപ്പൂക്കര പഞ്ചായത്ത് കൃഷിഭവന്‍ ഓഫീസര്‍ എം.ജി. സുജാത നിര്‍വ്വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് പി.കെ. സുതന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അദ്ധ്യാപകരായ സി.ജി. അനൂപ് സ്വാഗതവും എന്‍.എസ്. സന്തോഷ് ബാബു നന്ദിയും രേഖപ്പെടുത്തി. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മായ കെ.കെ., എം.പി.ടി.എ. പ്രസിഡന്റ് രചന എം.എച്ച്, ജയചന്ദ്രന്‍ നമ്പുകുളങ്ങര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!