Breaking News

കൊടകരയെ മഞ്ഞപ്പട്ടണിയിച്ച് ചതയഘോഷയാത്ര

KDA SNDP Gosha Yathraകൊടകര : എസ്.എന്‍.ഡി.പി കൊടകര യൂണിയന്റെ ആഭിമുഖ്യത്തില്‍ കൊടകരയില്‍ നടന്ന  ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര കൊടകരയെ മഞ്ഞക്കടലാക്കി മാറ്റി. നാല്‍പ്പത്തിയഞ്ചോളം ശാഖകളില്‍നിന്നെത്തിയ  ശ്രീനാരായണ ഭക്തര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.

പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ടൗണ്‍ ചുറ്റി കൊടകര എല്‍.പി. സ്‌കൂളില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റും യൂത്ത് മൂവ്വ്‌മെന്റ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ അദ്ധ്യക്ഷനായി. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ കിരണ്‍ തോട്ടുപുറത്തിനെ ആദരിച്ചു.

KDA SNDP Anumothichuഎസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ കെ.കെ. ബിനു മുഖ്യപ്രഭാഷണം നടത്തി. എസ്.എന്‍.ഡി.പി. യോഗം യൂത്ത് മൂവ്വ്‌മെന്റ് വൈസ് പ്രസിഡന്റ് സജീവ്കുമാര്‍ കല്ലട, എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് വി.സി. പ്രഭാകരന്‍, യോഗം ഡയറക്ടര്‍ മാരായ ഇ.ആര്‍. വിനയന്‍, ഇ.കെ. ബൈജു, എ.ബി. ചക്രപാണി ശാന്തികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.KDA SNDP Thushar Vellappilly

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!