Breaking News

നാദബ്രഹ്മം: റെക്കോര്‍ഡ് മറികടന്നു; ഇനി ലക്ഷ്യം 101 മണിക്കൂര്‍

dileepsukapuramകൊടകര:  ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനുവണ്ടി  നെല്ലായി തൂപ്പങ്കാവ് ദേവീസന്നിധിയില്‍ ശുകപുരം ദീലീപ് നടത്തുന്ന തായമ്പക സമര്‍പ്പണമായ നാദബ്രഹ്മത്തോടനുബന്ധിച്ച് ദിലീപിന്റെ തന്നെ പേരിലുള്ള 25 മണിക്കൂര്‍ എന്ന റെക്കോര്‍ഡ് മറികടന്നു. ഇനി ലക്ഷ്യം 101 മണിക്കൂര്‍.

ചരിത്രതായമ്പകയുടെ രണ്ടാംദിനമായ ഇന്നലെ ദിലീപിന്റെ ഇളയമകന്‍ ശുകപുരം മുരളികൃഷ്ണനും അച്ചനൊപ്പം വേദി പങ്കിട്ടു. കൂടാതെ മളയങ്കാവ് ശ്രീകുമാര്‍, തൃത്താല ശ്രീനി, ചെറുശ്ശേരി ആനന്ദ്, കലാമണ്ഡലം ദേവരാജന്‍, വടകര സുനില്‍, കലാമണ്ഡലം സനൂപ്, ഒറ്റപ്പാലം ഹരി എന്നിവരും ദിലീപിനൊപ്പം ഇരട്ടത്തായമ്പകയില്‍ പങ്കാളികളായി. കൊടകര മേളകലാസംഗീതസമിതിയിലെ കലാകാരന്‍മാരും ഇന്നലെ തായമ്പകയില്‍ സഹവാദ്യക്കാരായി.

തായമ്പകയിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായ കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍,കലാമണ്ഡലം ബലരാമന്‍, പോരൂര്‍ ഹരിദാസ്, ഉണ്ണികൃഷ്ണന്‍, കല്‍പ്പാത്തി ബാലകൃഷ്ണന്‍, ചെറുതാഴം ചന്ദ്രന്‍, ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, കലാനിലയം ഉദയന്‍ നമ്പൂതിരി എന്നിവരും തായമ്പകയില്‍ പങ്കെടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!