Breaking News

നവരാത്രിആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങളൊരുങ്ങുന്നു

പൂനിലാര്‍ക്കാവില്‍ പഴക്കുലവിതാനവും എഴുത്തിനിരുത്തലും
കൊടകര:അറിവിന്റേയും ഐശ്വര്യത്തിന്റേയും ഉത്സവമായ നവരാത്രി ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. വൈകീട്ട് 7 ന് നവരാത്രി നൃത്തസംഗീതോത്സവത്തിന്റെ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് ദിവസവും വൈകീട്ട് നിറമാല, ചുററുവിളക്ക്, വിവിധകലാപരിപാടികള്‍ എന്നിവയുണ്ടാകും.

ഒക്‌ടോബര്‍ 1 ന് പൂജവയ്പ്പും 2 ന് ദുര്‍ഗാഷ്ടമിയും മഹാനവമിയും 3 ന് വിജയദശമി ആഘോഷവും നടക്കും. 28, 29 തീയതികളില്‍ പൂനിലാര്‍ക്കാവ് ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ ഭക്തഗൃഹങ്ങളില്‍നിന്നും കായക്കുലകള്‍ വെട്ടിക്കൊണ്ടുവന്ന് ദേവസ്വത്തിന്റെ നേതൃത്വത്തില്‍ പഴുപ്പിച്ച് 1 ന് രാവിലെ ക്ഷേത്രസന്നിധിയില്‍ വിതാനിക്കും. വിജയദശമിദിനമായ 3 ന് രാവിലെ ഭക്തര്‍ക്ക് പഴക്കുലകള്‍ വിതരണം ചെയ്യും. അന്നേദിവസം രാവിലെ വിദ്യാരംഭവും എഴുത്തിനിരുത്തല്‍ച്ചടങ്ങും നടക്കും.

വൈകീട്ട് 6.30 ന് മേളകലാസംഗീതസമിതിയുടെ കീഴില്‍ മദ്ദളത്തില്‍ പരീശീലനം നേടിയ പി.ഡി.അനീഷ്, കെ.കൃഷ്ണപ്രസാദ്, ഐ.എല്‍.അര്‍ജുന്‍ എന്നിവരുടെ അരങ്ങേറ്റവും ക്ഷേത്രസന്നിധിയില്‍ നടക്കും. പെരിങ്ങോട് ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തിലായിരുന്നു മദ്ദളം പരിശീലനം. ക്ഷേത്രച്ചടങ്ങുകള്‍ക്ക് മേല്‍ശാന്തിമാരായ പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി, കീരംപിള്ളി കണ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

പുത്തുകാവ് ക്ഷേത്രത്തില്‍ ദേവീ ഭാഗവതം നവാഹയജ്ഞം
കൊടകര: പുത്തുകാവ് ദേവീക്ഷേത്രത്തില്‍ ദേവീഭാഗവതനവാഹയജ്ഞത്തിന് തുടക്കമായി.കൊളത്തൂര്‍ പുരുഷോത്തമനാണ് യജ്ഞാചാര്യന്‍.ക്ഷേത്രം തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.തുടര്‍ന്ന് ആചാര്യവരണം,ദേവീഭാഗവതമാഹാത്മ്യം പ്രഭാഷണം,കലവറനിറയ്ക്കല്‍ എന്നിവയുണ്ടായി.ഇന്ന് രാവിലെ 6.30 ന് കഥാഭാഗങ്ങളുടെ പാരായണം തുടങ്ങും.26 ന് വൈകീട്ട് സര്‍വൈശ്വര്യപൂജയും 27 ന് രാവിലെ 11 ന് ഒ.എസ്.സതീഷിന്റെ ഭക്തിപ്രഭാഷണവും വൈകീട്ട് 4 ന് വിദ്യാഗോപാലമന്ത്രാര്‍ച്ചനയും 28 ന് രാവിലെ 10 ന് കുമാരിപൂജയും11 ന് എ.രാധാകൃഷ്ണന്റെ പ്രഭാഷണവും  നടക്കും.വിജയദശമിദിനമായ ഒക്‌ടോബര്‍ 3 ന് രാവിലെ എഴുത്തിനിരുത്തല്‍ചടങ്ങും ഉണ്ടാകും.ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് ത്രിവിക്രമന്‍നമ്പൂതിരി,മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

മഹാമുനിമംഗലം ക്ഷേത്രത്തില്‍ നവരാത്രി
നെല്ലായി: മഹാമുനിമംഗലം മഹാവിഷ്ണുക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും.ദിവസവും ലളിതസഹസ്രനാമപാരായണം,നറമാല,ചുറ്റുവിളക്ക് എന്നിവയുണ്ടാകും.1 ന് പൂജവെപ്പ്,2 ന് ദുര്‍ഗാഷ്ടമി,മഹാനവമി, 3 ന് വിജയദശമി എന്നിവ ആഘോഷിക്കും.ചടങ്ങുകള്‍ക്ക് മേല്‍ശാന്തി നടുവത്ത് കൃഷ്ണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!