Breaking News

പൂനിലാര്‍ക്കാവില്‍ പഴക്കുലവിതാനം നടത്തി

POONILARKKAVUകൊടകര:പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തില്‍ നവരാത്രിയോടനുബന്ധിച്ച് പഴക്കുലവിതാനം നടത്തി.ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ സമീപപ്രദേശത്തെ ഭക്തഗൃഹങ്ങളില്‍നിന്നും വെട്ടിക്കൊണ്ടുവന്ന കണ്ണനും കദളിയും പൂവനും നേന്ത്രനുമൊക്കെയായി നൂറുകണക്കിനുകായക്കുലകള്‍ ക്ഷേത്രത്തില്‍വച്ച് പഴുപ്പിച്ച് ഇന്നലെ ക്ഷേത്രസന്നിധിയില്‍ അലങ്കരിച്ചു.

ക്ഷേത്രത്തിലെ നടപ്പുര-ഗോപുരനിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ക്ഷേത്രത്തിന്റെ വിളക്കുമാടത്തോടുചേര്‍ന്നും നടപ്പുരസ്ഥാനത്ത് കെട്ടിയ ചെറുപന്തലിലുമായാണ് ഇക്കുറി പഴക്കുലകള്‍ വര്‍ണപ്രഭ ചൊരിയുന്നത്.ഇന്നലെ വൈകീട്ട് പുസ്തകങ്ങള്‍ പൂജവക്കുന്നതിനായി ക്ഷേത്രത്തില്‍ ഭക്തജനത്തിരക്കുണ്ടായി.

വിജയദശമിദിനമായ നാളെ രാവിലെ ക്ഷേത്രത്തില്‍ കാഞ്ഞിരപ്പറമ്പുമഠത്തില്‍ ശങ്കരനാരായണന്‍ കുട്ടികളെ എഴുത്തിനിരുത്തു.തുടര്‍ന്ന് വിതാനിച്ച പഴക്കുലകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്യും.ക്ഷേത്രച്ചടങ്ങുകള്‍ക്ക് മേല്‍ശാന്തിമാരായ പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി,കീരംമ്പിള്ളി കണ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!