Breaking News

കൊടകര പുത്തുക്കാവ് ദേവീക്ഷേത്രത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് നടത്തി

KDA Puthukavu Templeകൊടകര : കൊടകര പുത്തുക്കാവ് ദേവീക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ പുതുതായി തയ്യാറാക്കിയ നവാഹമണ്ഡപം സരസ്വതി മണ്ഡപമാക്കി എഴുത്തിനിരുത്തല്‍ ചടങ്ങ് നടത്തി. 200 ഓളം കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. എ. രാധാകൃഷ്ണന്‍ ആചാര്യാനായി.

രാവിലെ 6 മണി മുതല്‍ ഭക്തജനതിരക്കനുഭവപ്പെട്ടു. തട്ടകത്തെ അമ്മമാരുടെയും, ആര്‍ട്ട് ഓഫ് ലീവിംഗ് ചാലക്കുടിയിലെ അംഗങ്ങളുടെയും ഭജന നടത്തി. ക്ഷേത്രചടങ്ങുകള്‍ക്ക് മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി കാര്‍മ്മികത്വം വഹിച്ചു. ദേവസ്വം പ്രസിഡന്റ് എം. സുനില്‍കുമാര്‍, സെക്രട്ടറി സതീശന്‍ തലപ്പുലത്ത് എന്നിവര്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!