Breaking News

അഴകം ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ യജ്ജുര്‍വ്വേദ ലക്ഷാര്‍ച്ചന

കൊടകര : അഴകം ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ യജ്ജുര്‍വ്വേദ ലക്ഷാര്‍ച്ചന വെള്ളിയാഴ്ച മുതല്‍ 17-ാം തിയ്യതി വരെ 8 ദിവസങ്ങളിലായി നടക്കും. ഈ ദിവസങ്ങളില്‍ ലക്ഷാര്‍ച്ചന രാവിലെ 6 മുതല്‍ 11.30 വരെയും വൈകീട്ട് 4.30 മുതല്‍ 7വരേയും ഉണ്ടാകും.

വ്യാഴം വൈകീട്ട് 5ന് സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ യജ്ജുര്‍വ്വേദ ലക്ഷാര്‍ച്ചനയുടെ ദീപം തെളിയിക്കലും പ്രഭാഷണവും നടത്തും. പ്രമുഖ വേദ പണ്ഡിതന്മാര്‍ പങ്കെടുക്കും. നാളെ വൈകീട്ട് 7ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍, ശനിയാഴ്ച വൈകീട്ട് 7ന് ആചാര്യ അന്നമനട ഹരിദാസ്, ഞായറാഴ്ച വൈകീട്ട് 7ന് പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ മാനേജര്‍ ഒ.എസ്.സതീഷ്, ചൊവ്വാഴ്ച വൈകീട്ട് 7ന് കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി മന പത്മനാഭന്‍ നമ്പൂതിരി, ബുധനാഴ്ച വൈകീട്ട് 7ന് കോഴിക്കോട് വൈത്തല നാരായണന്‍ നമ്പൂതിരി എന്നിവരുടെ പ്രഭാണങ്ങള്‍ ഉണ്ടാകും.

തിങ്കളാഴ്ച വൈകീട്ട് 7ന് അഴകത്തമ്മ ഭക്തസംഘം അവതരിപ്പിക്കുന്ന തിരുവാതിരകളിയും വിവിധ കലാപരിപാടികളും വ്യാഴാഴ്ച വൈകീട്ട് 7ന് രാധേയം നൃത്തവിദ്യാലയത്തിന്റെ നൃത്തസന്ധ്യയും എന്നിവയാണ് പ്രധാന പരിപാടികള്‍. സമാപന ദിവസം രാവിലെ 9ന് അഗ്നിഹോത്രികള്‍ക്ക് വച്ച് നമസ്‌കാരം 12ന് പ്രസാദ ഊട്ട് എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!