Breaking News

ടയര്‍പൊട്ടി നിയന്ത്രണംവിട്ട മിനിലോറി ഓട്ടോയിലിടിച്ച് 6 പേര്‍ക്ക് പരിക്ക്

കൊടകര: ദേശീയപാതയില്‍ കൊടകരയ്ക്കടുത്ത് പെരിങ്ങാംകുളത്ത് ഓട്ടോറിക്ഷയില്‍ മിനിലോറിയിടിച്ച് 6 പേര്‍ക്ക് പരിക്കേറ്റു.3 പേരുടെ നില ഗുരുതരമാണ്.ഓട്ടോഡ്രൈവര്‍ മറ്റത്തൂര്‍ നൂലുവള്ളി തൊഴുത്തുപറമ്പില്‍ തങ്കപ്പന്‍(47),കനകമല തേശ്ശേരി മുള്ളൂര്‍ തോമസ (67),പേരാമ്പ്ര വെള്ളാനിക്കാരന്‍ കുഞ്ഞുവറീതിന്റെ ഭാര്യ ത്രേസ്യ(75) ,കുറ്റിച്ചിറ പുല്ലൂക്കാരന്‍ വീട്ടില്‍ ചിപ്പി(19), പേരാമ്പ്ര വില്ലാര്‍വട്ടം അര്‍ഷിദ്(15),പേരാമ്പ്ര വേലിയത്ത് വീട്ടില്‍ വിനു(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കൊടകര പെരിങ്ങാകുളത്ത് അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ.
കൊടകര പെരിങ്ങാകുളത്ത് അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ.

ഇതില്‍ ആദ്യ 3 പേരുടെ പരിക്കാണ് ഗുരുതരം.ഇതില്‍ ഡ്രൈവ്രര്‍ തൃശൂരിലേയും മറ്റുള്ളവര്‍ ചാലക്കുടിയിലേയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.ഇന്നെ രാവിലെ എട്ടരയോടെയാണ് അപകടം.ചാലക്കുടി ഭാഗത്തുനിന്നും വരികയായിരുന്ന മിനിലോറി ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട് യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഓട്ടോയും ലോറിയും ദേശീയപാതയില്‍നിന്നും സര്‍വീസ് റോഡിലേക്കു മറിഞ്ഞു.കൊടകര പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!