Breaking News

ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

1622716_695688697193731_4667615152161668078_nകൊടകര : മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് കെ.കെ. നാരായണന്‍ അദ്ധ്യക്ഷനായി. എം.കെ. ഷൈന്‍, ഇ. ഗിരീശന്‍, വിനയന്‍ തോട്ടാപ്പിള്ളി, ഡെല്‍ജിത്ത് ഞര്‍ളേലി, മിനി ദാസന്‍, പ്രനില ഗിരീശന്‍, രഞ്ജിത്ത് വി.ആര്‍., പ്രഭാകരന്‍ വൈലോപ്പിള്ളി, ഭാസ്‌കരന്‍ കരിംപറമ്പില്‍, ജോസ് കോച്ചക്കാടന്‍, ഷെന്നി കാഞ്ഞിരത്തിങ്കല്‍, അഡ്വ. സുരേഷ് ബാബു, റോസിലി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.
കൊടകര : പേരാമ്പ്ര അപ്പോളൊ ടയേഴ്‌സ് ഐ.എന്‍.ടി.യു.സി. ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു. ജനറല്‍ സെക്രട്ടറി ജോയ്. കെ.എ., വൈസ് പ്രസിഡന്റുമാരായ ജോണി പുല്ലന്‍, ജെസ്റ്റിന്‍ ഡൊമിനിക്, ജോ. സെക്രട്ടറി ഷൈന്‍ എം.കെ., ഡേവിസ് കോക്കാടന്‍, പോള്‍ മംഗലന്‍, ഷിജു പി.ആര്‍., ആന്റണി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

ജനപക്ഷയാത്ര ; കൊടകര മണ്ഡലം യോഗംചേര്‍ന്നു
കൊടകര : കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയുടെ ഒരുക്കത്തിന്റെ ഭാഗമായി കൊടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗംചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. മണ്ഡലം പ്രസിഡന്റ് കെ.കെ. നാരായണന്‍ അദ്ധ്യക്ഷനായി. അഡ്വ. സി.ജി ബാലചന്ദ്രന്‍, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.വി. വേണു, പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ്, ഇ. ഗിരീശന്‍, എം.കെ. ഷൈന്‍, പ്രനില ഗിരീശന്‍, യൂത്ത് സംസ്ഥാന പ്രസിഡന്റ് ഡെല്‍ജിത്ത്, വനിത കോണ്‍ഗ്രസ് പ്രസിഡന്റ് ലീന ഡേവീസ്, കെ.എല്‍.ജയന്‍, കെ. നാരായണന്‍കുട്ടി, ജെസ്റ്റിന്‍ പൊന്‍മിനിശേരി, രഞ്ജിത്ത് വി.ആര്‍., പഞ്ചായത്ത് അംഗങ്ങളായ സി.എം. വേലായുധന്‍, ജോണി മഞ്ഞാങ്ങ, രാജന്‍ തൊമ്മാത്ത്, മിനി ദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!